»   » ജയറാം ഔട്ട്; കമ്മത്തുമാര്‍ക്കൊപ്പം ചാക്കോച്ചന്‍

ജയറാം ഔട്ട്; കമ്മത്തുമാര്‍ക്കൊപ്പം ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി ചിത്രത്തില്‍ നിന്നും ജയറാം പുറത്ത്. തോംസണ്‍ കെ തോമസ് സംവിധാനം ചെയ്യുന്ന കമ്മത്ത് ആന്റ് കമ്മത്തില്‍ നിന്നാണ് ജയറാമിന്റെ പേര് വെട്ടിയിരിക്കുന്നത്. പകരമെത്തുന്നത് വന്‍വിജയങ്ങളുമായി മുന്നോട്ട് കുതിയ്ക്കുന്ന കുഞ്ചാക്കോ ബോബനാണ്. നേരത്തെ ജയറാമിന് നല്‍കാന്‍ തീരുമാനിച്ച വേഷമാണ് ദിലീപിന് നല്കിയിരിക്കുന്നത്.

Dileep-Knchacko-Mammootty

കമ്മത്ത് സഹോദരമാരായി മമ്മൂട്ടിയും ദിലീപും തകര്‍ക്കുമ്പോള്‍ ഇവര്‍ക്ക് തലവേദനയുണ്ടാക്കുന്ന കഥാപാത്രമാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുക. നേരത്തെ ദിലീപിന് നല്‍കിയ വേഷമായിരുന്നു ഇത്.

2013ല്‍ ഷൂട്ടിങ് തീരുമാനിച്ച കമ്മത്ത് ആന്റ് കമ്മത്ത് നവംബര്‍ 5ന് തുടങ്ങാന്‍ തീരുമാനിച്ചതാണ് ജയറാമിന് വിനയായത്. ഷാജി കൈലാസിന്റെ പുതിയ ചിത്രമായ ജിഞ്ചറിന് വേണ്ടി ഡേറ്റ് നല്‍കിയതോടെ ജയറാമിന് മമ്മൂട്ടി-ദീലിപ് ചിത്രം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. മമ്മൂട്ടിയ്ക്കും ദിലീപിനും ചെറിയൊരൊഴിവ് കിട്ടിയതോടെയാണ് സിനിമ പെട്ടെന്ന് തുടങ്ങാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

സിബി കെ തോമസ് ഉദയകൃഷ്ണന്‍ ടീം ഒരുക്കുന്ന ഈ കോമഡി ചിത്രത്തില്‍ നായികമാരായെത്തുന്നത് റീമ കല്ലിങ്കലും കാര്‍ത്തിക നായരുമാണ്. കോം ഫെയിം കാര്‍ത്തികയുടെ രണ്ടാമത്തെ മലയാളചിത്രമാണിത്. മകരമഞ്ഞിന് ശേഷം കാര്യമായ വേഷങ്ങളൊന്നും ലഭിയ്ക്കാതിരുന്ന കാര്‍ത്തിയുടെ കരിയറിനും നിര്‍ണായകമായിരിക്കും ഈ ചിത്രം.

കച്ചവടക്കാരായ കമ്മത്ത് സഹോദരന്മാരായി മമ്മൂട്ടിയും ദിലീപുമെത്തുമ്പോള്‍ ഇവരെ എതിരുന്നട ഇന്‍കംടാക്‌സ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിയ്ക്കുന്നത്. ഇതാദ്യമായല്ല, ചാക്കോച്ചന്‍ സപ്പോര്‍ട്ടിങ് റോളുകള്‍ ഏറ്റെടുക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ഹരികൃഷ്ണന്‍സിലും ദിലീപ് ചിത്രമായ കല്യാണരാമനിലും ചാക്കോച്ചന്‍ അഭിനയിച്ചിരുന്നു. രണ്ടും വമ്പന്‍ വിജയങ്ങളുമായി മാറി.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിജയങ്ങളില്ലാതെ മുന്നോട്ടുപോകുന്ന മമ്മൂട്ടിയ്ക്കും ഈ സിനിമ നിര്‍ണായകമാണ്. കഴിഞ്ഞ വര്‍ഷം മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെ നേട്ടമുണ്ടാക്കിയ മോഹന്‍ലാലിന്റെ വഴി തന്നെയാണ് മമ്മൂട്ടിയും ഇപ്പോള്‍ തേടുന്നത്. ലാലിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിലും ചൈന ടൗണിലും ദിലീപടക്കം വന്‍താരനിര തന്നെ അണിനിരന്നിരുന്നു. ഈ രണ്ട് സിനിമകളും വന്‍വിജയം കൊയ്യുകയും ചെയ്തു. കമ്മത്ത് സഹോദരന്‍മാര്‍ ചരിത്രം ആവര്‍ത്തിയ്ക്കുമെന്ന് തന്നെ കരുതാം.

English summary
The casting for director Thomsun K Thomas' multi-starrer 'Kammath and Kammath' has finally been confirmed, with industry stalwarts Mammootty and Dileep being cast as Kammath brothers and Kunchacko Boban playing a prominent role.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam