കുഞ്ചാക്കോ ബോബന്‍ ഒരു മെയില്‍ നഴ്‌സ്
ശമ്പള പരിഷ്‌കരണത്തിനും മറ്റും വേണ്ടി നഴ്‌സുമാര്‍ നടത്തിയ സമരം ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.ഇതോടെ വീടുകളില്‍ നിന്ന് മക്കളെ നേഴ്‌സിങ് കോഴ്‌സ് പഠിക്കാന്‍ വിടാന്‍ രക്ഷിതാക്കള്‍ അല്പം മടിച്ചു. എങ്കിലും ആ മേഖലയിലുള്ള താത്പര്യം കൊണ്ട് ചിലര്‍ അവിടെ എത്തിപ്പെട്ടു. പക്ഷെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നഴ്‌സാകുന്നത് ഒട്ടും താത്പര്യമില്ലാതെയാണ്.
ചോക്ലേറ്റ് നായകന്റെ ഇമേജില്‍ നിന്ന് വഴിവിട്ട് സഞ്ചരിക്കുന്ന ചാക്കോച്ചന്‍ അടുത്ത ചിത്രത്തില്‍ എത്തുന്നത് ഒരു മെയില്‍ നഴ്‌സായിട്ടാണ്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും ഹോം നഴ്‌സ് എന്ന് തന്നെ. ഒരു ആശുപത്രിയിലെ പതിനെട്ട് നഴ്‌സുമാരില്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണ് ഒരു മെയില്‍ നഴ്‌സ്.

ഗായകനാകാനായിരുന്നു ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആഗ്രഹം. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് നഴ്‌സായി തീരുന്നു. ഒട്ടു താത്പര്യമില്ലെതെ നഴ്‌സായി തീര്‍ന്ന നായകന്റെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന ചില രസകരമായ സംഭവങ്ങളാണ് മെയില്‍ നഴ്‌സ്. ചിത്രത്തിലെ നായികയെയോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല.
വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധനാണ് ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയ്ന്റ്, എം പത്മനാഭന്‍ സംവിധാനം ചെയ്യുന്ന പോളി ടെക്‌നിക്ക് എന്നീ ചിത്രങ്ങളിലാണ് ഇപ്പോള്‍ കുഞ്ചാക്കോ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











