രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ചാക്കോ ബോബന്‍ സമ്മതിച്ചു
സയ്‌റ, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം തുടങ്ങിയ അവാര്‍ഡ് പടങ്ങളൊരുക്കിയ ഡോ. ബിജു വാര്‍ത്തകളില്‍ ഇടം നേടിയത് പേരറിയാത്തവര്‍ എന്ന തന്റെ ചിത്രത്തിലൂടെ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതുമുതലാണ്.
പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പല സൂപ്പര്‍സ്റ്റാറുകളെയും വിളിച്ചിട്ട് വന്നില്ലെന്നു പറഞ്ഞ ബിജു സിനിമാ ലോകത്തെ ചില മുന്‍നിര നായകന്മാരെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ എന്ന നടനെ കുറിച്ച് നല്ല മതിപ്പാണ് ബിജുവിന്.

വെള്ളിത്തിരയില്‍ ഇപ്പോള്‍ തിരക്കോടു തിരക്കാണ് കുഞ്ചാക്കോ ബോബന്. എന്നാലും ഡോ. ബിജു ഒരു സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ചാക്കോബോബന്‍ സമ്മതിച്ചുവത്രെ. ഒരഭിമുഖത്തില്‍ ബിജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
പേരറിയാത്തവര്‍ക്ക് ശേഷം ബിജു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 'വലിയ ചിറകുള്ള പക്ഷികള്‍'. ഒരു മാധ്യമ ഫോട്ടോഗ്രാഫറെ കേന്ദ്രീകരിച്ചാണ് കഥ. എന്റോസള്‍ഫാനെ കുറിച്ച് അയാള്‍ നടത്തിയ 20 വര്‍ഷത്തെ ഗവേഷണമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ആദ്യം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. അടുത്ത ഷെട്യൂള്‍ സെപ്റ്റംബറില്‍ തുടങ്ങുമെന്ന് സംവിധായകന്‍ പറഞ്ഞു.


Click it and Unblock the Notifications