»   » കുഞ്ചാക്കോ ബോബന്റെ സ്‌കൂള്‍ ബസ് ഒരു സംഭവകഥയോ?

കുഞ്ചാക്കോ ബോബന്റെ സ്‌കൂള്‍ ബസ് ഒരു സംഭവകഥയോ?

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനെ നായകനാക്കി റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്‌കൂള്‍ ബസ്. ബോബി സഞ്ജയ് യാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി നാളെ എന്ന ചിത്രം ഒരുക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ പുതിയ ചിത്രമായ സ്‌കൂള്‍ ബസിന് ശേഷമായിരിക്കും പൃഥ്വിരാജ് നായകനായ നാളെയുടെ ചിത്രീകരണം ഉണ്ടാവുകയുള്ളുവെന്ന് സംവിധായകന്‍ പറയുന്നു.ഹൗ ഓള്‍ഡ് ആര്‍ യൂവിന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസ് ഒരു സംഭവകഥയാണത്രേ. തുടര്‍ന്ന് വായിക്കൂ..

കുഞ്ചാക്കോ ബോബന്റെ സ്‌കൂള്‍ ബസ് ഒരു സംഭവകഥയോ?

2014ല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്കിങിന് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രത്തിലേക്ക് കടക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ സ്‌കൂള്‍ ബസ് ഒരു സംഭവകഥയോ?

കുഞ്ചാക്കോ ബോബനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്‌കൂള്‍ ബസ്. ഒരു സംഭവക്കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രം കൂടിയാണിത്. അടുത്ത വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

കുഞ്ചാക്കോ ബോബന്റെ സ്‌കൂള്‍ ബസ് ഒരു സംഭവകഥയോ?

മെഡിമിക്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ സ്‌കൂള്‍ ബസ് ഒരു സംഭവകഥയോ?

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന വേട്ട എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ശ്യാമിലി നായികയായി എത്തുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലും കുഞ്ചാക്കോയാണ് അഭിനയിക്കുന്നത്.

English summary
The champion team of Rosshan Andrrews, Bobby-Sanjay duo and Kunchacko Boban, whose previous movie How Old Are You went on to be a hit, is all set to join hands again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam