»   » ചാക്കോച്ചനൊപ്പം ഷീലയും ജയഭാരതിയും

ചാക്കോച്ചനൊപ്പം ഷീലയും ജയഭാരതിയും

Posted By:
Subscribe to Filmibeat Malayalam
kunchacko Boban
ഇന്നലെകളിലെ സ്വപ്‌നസുന്ദരിമാരായിരുന്ന ഷീലയ്ക്കും ജയഭാരതിയ്ക്കുമൊപ്പം ചാക്കോച്ചനെത്തുന്നു. തിരക്കഥാകൃത്ത് സുരേഷ് ബാബു ഒരുക്കുന്ന സര്‍ സിപിയിലാണ് യുവ തലമുറക്കൊപ്പം ഷീലയും ജയഭാരതിയും ഒന്നിയ്ക്കുന്നത്.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യരുടേതിന് സമാനമായ കാര്‍ക്കശ്യവും ഇച്ഛാശക്തിയും ഉള്ള ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിന് സര്‍ സി.പി എന്ന പേര് നല്‍കിയതെന്നും ശിക്കാര്‍ ഫെയിം സുരേഷ് ബാബു പറയുന്നു.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഷീലയും ജയഭാരതിയും വെള്ളിത്തിരയില്‍ വീണ്ടുമൊന്നിയ്ക്കുന്നത്. എഴുപതുകളില്‍ സത്യന്‍-നസീര്‍-ജയന്‍ എന്നിവരൊന്നിച്ചുള്ള മള്‍ട്ടിസ്റ്റാര്‍ സിനിമകളില്‍ ഷീല-ജയഭാരതിമാര്‍ നായികമാരായെത്തിയിരുന്നു
സര്‍ സിപിയില്‍ നായികയടക്കമുള്ള കഥാ പാത്രങ്ങളെ കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല.

ഏതാനും വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ദീലിപിന്റെ മഴത്തുള്ളിക്കിലുക്കം എന്ന സിനിമയില്‍ പഴയകാല നടിമാരായ ശാരദയും ഭാരതി വിഷ്ണുവര്‍ദ്ധനും ഒന്നിച്ചിരുന്നു.

English summary
Kunchacko Boban will team up with yesteryear dream girls Sheela and Jayabharathi for an upcoming flick titled Sir CP

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam