»   » കുഞ്ചാക്കോയ്ക്ക് സൂപ്പര്‍ഹിറ്റുകള്‍ പേടിയാണ്‌

കുഞ്ചാക്കോയ്ക്ക് സൂപ്പര്‍ഹിറ്റുകള്‍ പേടിയാണ്‌

Posted By:
Subscribe to Filmibeat Malayalam
വെള്ളിത്തിരയിലെത്തിയ കാലം മുതല്‍ മലയാള സിനിമയിലെ എവര്‍ഗ്രീന്‍ കാമുകനായി തിളങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രത്തില്‍ ക്യാമ്പസുകളുടെ റൊമാന്റിക് ഹീറോയാവാന്‍ ചാക്കോച്ചന് കഴിഞ്ഞു.

ഈയടുത്ത കാലത്തായി വിജയങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ചാക്കോച്ചന്‍ അവകാശപ്പെടാനുണ്ട്. 2006ല്‍ ഒരു ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും താരത്തിന്റെ തിരിച്ചു വരവ് അതിഗംഭീരമായിരുന്നു.

എന്നാല്‍ തിളക്കമുള്ള ഓരോ വിജയത്തിന്റ മുഴുവന്‍ സന്തോഷവും ചാക്കോച്ചന് ആസ്വദിക്കാന്‍ കഴിയാറില്ലെന്നാണ് കാരണം ഓരോ സൂപ്പര്‍ഹിറ്റുകളും പ്രേക്ഷകര്‍ താരങ്ങളില്‍ ഏല്‍പിച്ച ഉത്തരവാദിത്വം കൂട്ടുന്നു എന്നാണ് താരത്തിന്റ ഭാഷ്യം.

സിനിമയിലെ തുടക്കം ഒരു പഞ്ചാര കാമുകനായിട്ടാണെങ്കിലും ഇപ്പോള്‍ പൊതുവെ കാമുകന്‍ റോളുകള്‍ സ്വീകരിക്കാറില്ല. എന്നാല്‍ ഇനി വരുന്ന പ്രോജക്ടുകളായ ലാല്‍ ജോസ് ചിത്രമായ പുള്ളിപുലികളും ആട്ടിന്‍കുട്ടിയിലും രാജേഷ് പിള്ളയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസിലും കാമുകന്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്.

2009 മുതല്‍ താരത്തിന് കൈനിറയെ പടങ്ങളാണ് അതില്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളും. കുഞ്ചാക്കോ-ബിജുമേനോന്‍ കോമ്പിനേഷനാണ് ഈയടുത്ത കാലത്ത് ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകള്‍ എടുത്ത് നോക്കിയാല്‍ കുഞ്ചാക്കോ ബോബന്റ ഗ്രാഫ് വളരെ ഉയരത്തിലാണ്.

വ്യത്യസ്തമായ നല്ല കഥകളുടെ ഭാഗമാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അവാര്‍ഡുകളോട് പ്രത്യക താത്പര്യമൊന്നുമില്ല എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. കോമഡി ചെയ്യാന്‍ കുഞ്ചാക്കോയ്ക്ക് കഴിയില്ലെന്ന് ഒരു കാലത്ത് പ്രേക്ഷകര്‍ വിശ്വസിച്ചിരുന്നു എന്നാല്‍ ഇന്ന് അവര്‍ അത് മാറ്റി പറയേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ താരത്തിന്റെ പ്രകടനം നമ്മളെകൊണ്ട് മാറ്റി പറയിപ്പിച്ചു എന്ന് പറയാം.

അവാര്‍ഡുകള്‍ക്കു വേണ്ടി സിനിമ ചെയ്യുന്ന മറ്റു നടന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ വ്യക്തിയാണ് നടന്‍. അവാര്‍ഡുകള്‍ നമുക്ക് അര്‍ഹതപ്പെട്ട സമയത്ത് നമ്മളെ തേടിയെത്തുമെന്നും അതിന്റെ പിന്നാലെ പോകേണ്ടെന്നുമാണ് താരം പറയുന്നത്.

നല്ല ഒരു നടനായി ജനം അംഗീകരിക്കണം എന്നതുമാത്രമേ ആഗ്രഹമുള്ളൂവെന്നും അദ്ദേഹം പറയുന്നു.
സുഗിതിന്റെ 3ഡോട്‌സ്, ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ഭക്തി പ്രസ്ഥാനം, സോഹന്‍ലാലിന്റെ കഥവീട്, രാജേഷ് പിള്ളയുടെ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ലാല്‍ ജോസിന്റെ പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്നിവയാണ് കുഞ്ചാക്കോയുടെ ലിസ്റ്റിലുള്ള പുതിയ ചിത്രങ്ങള്‍.

English summary
Actor Kunchacko Boban, who has started off the year with a superhit, tells us why he can't entirely savour the success of his recent films and that it's time to step up for serious roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam