അവിടെ കണ്ട കാഴ്ച ഞെട്ടിയ്ക്കുന്നതായിരുന്നു എന്ന് ചാക്കോച്ചന്‍, മോഹന്‍ലാലിന്റെ ആ ഇരുത്തം തന്നെ...
മോഹന്‍ലാലിന്റെ അഭിനയം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ മാന്ത്രികാഭിനയത്തെ കുറിച്ച് ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ പോലും വാചാലരായി. അഭിനയം മാത്രമല്ല, ഡയലോഗ് ഡെലിവറിയും ശബ്ദത്തിലെ മോഡുലേഷനുമെല്ലാം ഒരു സീനിനെ പെര്‍ഫക്ട് ആക്കുന്നുണ്ട്.
മോഹന്‍ലാലിന്റെ ഡബ്ബിങ് കണ്ട് ഞെട്ടിയ അനുഭവത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന് പറയാനുള്ളത്. നാനയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ആ അനുഭവം ചാക്കോച്ചന്‍ പങ്കുവച്ചത്. കുഞ്ചാക്കോ ബോബന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ഡബ്ബിങ് സ്റ്റുഡിയോയില്‍
മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു പ്രേംപൂജാരിയുടെ ഡബ്ബിംഗ്. ഞാനവിടെ എത്തുമ്പോള്‍ ലാലേട്ടന്‍ അദ്ദേഹത്തിന്റെ ഏതോ പടത്തിനുവേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്.

അകത്ത് കയറിയപ്പോള്‍
ഞാന്‍ പുറത്ത് കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഡബ്ബ് ചെയ്യുന്നത് കാണാന്‍ എനിക്ക് മോഹം തോന്നി. ഞാന്‍ അകത്തേക്ക് കയറിചെന്നു. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

കണ്ട കാഴ്ച
ഒരു ഈസി ചെയറില്‍ ചമ്രം പടിഞ്ഞിരുന്ന് ലാലേട്ടന്‍ ഡബ്ബ് ചെയ്യുന്നു. വളരെ ദൈര്‍ഘ്യമുള്ള ഒരു സീനായിരുന്നു അത്. ആദ്യം സ്‌ക്രിപ്‌റ്റൊന്ന് ഓടിച്ചുവായിച്ചു. പിന്നെ ഓഡിയോ പ്ലേ ചെയ്യാന്‍ പറഞ്ഞു. അതുകഴിഞ്ഞ ഉടനെ ടേക്കിന് പോയി. ഒറ്റടേക്കിലാണ് അദ്ദേഹം ഡബ്ബ് ചെയ്ത് തീര്‍ത്തത്.

എനിക്കത് അത്ഭുതം
എന്നെ സംബന്ധിച്ചിടത്തോളം അത് അത്ഭുതം തന്നെയായിരുന്നു. എനിക്കിന്നും ഇരുന്ന് ഡബ്ബിംഗ് ചെയ്യാന്‍ കഴിയില്ല. മുള്ളിന്മേല്‍ നിന്നാണ് ഞാനാ ദൗത്യം നിര്‍വ്വഹിച്ചുപോരുന്നത്.

ഇന്‍ബോണ്‍ ആക്ടര്‍
വളരെ പേടിച്ചും സാവകാശമെടുത്തുമാണ് ഞാനിന്നും ഡബ്ബ് ചെയ്യുന്നത്. അപ്പോഴാണ് ഇവിടെ ഒരു മനുഷ്യന്‍ വളരെ ഈസിയായി, അതിനെക്കാള്‍ സ്വാഭാവികതയോടെ ഡബ്ബ് ചെയ്യുന്നത്. ഒരു ഇന്‍ബോണ്‍ ആക്ടറുടെ ടാലന്റ്‌സാണ് അത് വെളിപ്പെടുത്തുന്നതും- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു


Click it and Unblock the Notifications











