ചാക്കോച്ചനും ഓട്ടോ ഡ്രൈവറായി
മോഹന്‍ലാലും ദിലീപും പൃഥ്വിരാജുമൊക്കെ ഓട്ടോ ഡ്രൈവര്‍ ആയി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും ഓട്ടോ ഡ്രൈവര്‍ ആകുന്നു. തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ജെംനാ പ്യാരി എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ പുതിയ വേഷപകര്‍ച്ച. മമ്മൂട്ടിയെ നായകനാക്കി മായാബസാര്‍ ഒരുക്കിയ സംവിധായകനാണ് തോമസ് സെബാസ്റ്റിയന്‍.
2014ല്‍ മിസ് കേരളയായിരുന്ന ഗായത്രിയാണ് ചാക്കോച്ചന്റെ നായികയാകുന്നത്. ജോയ്മാത്യു, സുരാജ് വെഞ്ഞാറമൂട്, മുത്തുമണി, രണ്‍ജിപണിക്കര്‍, മണിയന്‍പിള്ള രാജു, നീരജ് മാധവ്, മുരളി ഗോപി എന്നിവരാണ് പ്രധാന താരങ്ങള്‍. പി.ആര്‍. അരുണ്‍ ആണ് കഥയുംതിരക്കഥയും എഴുതുന്നത്.

സന്തോഷ് വര്‍മ, ഹരിനാരായണ്‍ എന്നവിരുടെ വരികള്‍ക്ക് ഈണമിടുന്നത് ഗോപീസുന്ദര്‍ ആണ്. അനീഷ് ലാല്‍ ആണ് ചായാഗ്രഹണം.
വടക്കാഞ്ചേരി ഗ്രാമത്തിലെ പരോപകാരിയായ വാസുട്ടന്‍ എന്ന ഓട്ടോ ഡ്രൈവറെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ആര്‍ക്കും സഹായത്തിനു വാസുട്ടന്‍ മുന്നിലുണ്ടാകും. ഒരിക്കല്‍ അവന്റെ ഓട്ടോയില്‍ പാര്‍വതി എന്ന പെണ്‍കുട്ടി യാത്ര ചെയ്യുന്നു. പിന്നീട് അവളുടെ യാത്ര പതിവായി. എന്തോ ഒരു കാര്യം മനസ്സില്‍വച്ചുകൊണ്ടാണ് പാര്‍വതി യാത്ര ചെയ്യുന്നത്. അവളെ സഹായിക്കാന്‍ കൂടെ പുറപ്പെടുന്ന വാസുട്ടന്‍ ചെന്നുചാടുന്ന പുകിലാണ് ജംനാ പ്യാരി എന്ന ചിത്രത്തിലൂടെ തോമസ് സെബാസ്റ്റിയന്‍ പറയുന്നത്.
സുഗീതിന്റെ മധുരനാരങ്ങയ്ക്കു ശേഷം ചാക്കോച്ചന്‍ അഭിനയിക്കുന്ന ചിത്രമാണിത്. തനി നാട്ടിന്‍പുറത്തുകാരനായൊരു വേഷമാണിത്. ചാക്കോച്ചന്റെ ചിറകൊടിഞ്ഞ കിനാക്കള്‍ മെയ് ഒന്നിനു തിയറ്ററിലെത്തും.


Click it and Unblock the Notifications











