»   » ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടി നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. അതും കുഞ്ചാക്കോ ബോബനൊപ്പം എന്നത് ഏറെ കൗതുകകരം. ചേച്ചി ശാലിനിയുടെ എക്കാലത്തെയും മികച്ച പെയറിന്റെ കൂടെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുക എന്നത് ചെറിയ കാര്യമാണോ.

അനിയത്തിപ്രാവ്, നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി എന്നീ ചിത്രങ്ങളിലാണ് ചാക്കോച്ചനും ശാലിനിയും ഒന്നിച്ചഭിനയിച്ചത്. ഇപ്പോള്‍ ശ്യാമിലി കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ പേരാണ് വള്ളീം തെറ്റി പുള്ളീം തെറ്റി.


ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശ്യാമിലി സെറ്റിലേക്ക് വരുമ്പോള്‍ തനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു എന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചാക്കോച്ചന്‍ പറഞ്ഞു. എന്തിന്?


ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

ശാലിനുയുമായുള്ള ബന്ധത്തിന്റെ പേരില്‍ ശ്യാമിലി സെറ്റില്‍ വന്നാല്‍ തന്നെ അങ്കിളേ എന്ന് വിളിക്കുമോ എന്നായിരുന്നു ചാക്കോച്ചന്റെ പേടി


ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

പക്ഷെ ഭാഗ്യത്തിന് അങ്കിളേ എന്ന് വിളിച്ചില്ല. ശാലിനി വിളിക്കുന്നതുപോലെ ചാക്കോ എന്നും ചാക്കോച്ചാ എന്നുമൊക്കെയാണത്രെ വിളിച്ചത്.


ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

അനിയത്തിപ്രാവിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ശാലിനിയ്‌ക്കൊപ്പം ശ്യാമിലി സെറ്റില്‍ വന്നിരുന്നു എന്നും എന്നെ കണ്ടിരുന്നു എന്നും പറഞ്ഞു. പക്ഷെ ചാക്കോച്ചന് അന്ന് ശ്യാമിലിയെ കണ്ട ഓര്‍മയില്ലത്രെ.


ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

നവാഗതനായ ഋഷി ശിവകുമാറാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്റര്‍ ഓപ്പറേറ്ററുടെ വേഷത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്ന ചിത്രത്തില്‍ നടന്റെ ഭാര്യയായിട്ടാണ് ശ്യാമിലി അഭിനയിക്കുന്നത്


ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


ഫോളോ ട്വിറ്റര്‍


English summary
Kunchakko Boban reveals his secret fear about Shamili

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam