നായകന്‍ മമ്മൂട്ടി, നിര്‍മാണം കുഞ്ചാക്കോ ബോബന്‍

By Staff

കുറച്ചുകാലമായി കുഞ്ചാക്കോ ബോബന്‍ സിനിമാഭിനയം നിര്‍ത്തിവച്ചിരിക്കുകയാണ്. ഭാര്യയോടൊപ്പം റിയല്‍ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയ ചാക്കോച്ചന്‍ ബിസിനസ് പച്ചപിടിച്ചപ്പോള്‍ മുഴുവന്‍ സമയ ബിസിനസുകാരനായി. സിനിമയില്‍ കിട്ടുന്നതിനേക്കാള്‍ പ്രതിഫലം ബിസിനസില്‍ നിന്ന് കിട്ടുമ്പോള്‍ വിജയിക്കുമെന്ന് യാതൊരുറപ്പുമില്ലാത്ത സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്തുന്നതല്ലേ നല്ലതെന്ന് ചാക്കോച്ചന് തോന്നിക്കാണണം. ചാക്കോച്ചന്‍ ഒടുവില്‍ അഭിനയിച്ച അരഡസനിലേറെ ചിത്രങ്ങളും പരാജയങ്ങളായിരുന്നല്ലോ.

ഒരു വര്‍ഷത്തിലേറെയായി ചാക്കോച്ചന്‍ സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സിനിമയോട് അദ്ദേഹം വിട പറഞ്ഞെന്നു കരുതേണ്ട. ഒരു ഇടവേളക്കു ശേഷം ചാക്കോച്ചന്‍ വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെത്തുകയാണ്. പക്ഷേ അനിയത്തിപ്രാവിലൂടെ സിനിമാരംഗത്തെത്തിയ ചാക്കോച്ചന്റെ തിരിച്ചുവരവ് ഇത്തവണ നടനായിട്ടല്ല. ഇത്തവണ ചാക്കോച്ചന് നിര്‍‍മാതാവിന്റെ റോളാണ്.

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിര്‍മിച്ചുകൊണ്ട് മുന്‍കാലത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ ഉദയാ സ്റ്റുഡിയോയെ ഓര്‍മിപ്പിക്കും വിധം ഉദയ എന്ന നിര്‍മാണ കമ്പനിക്ക് തുടക്കമിടുകയാണ് ചാക്കോച്ചന്‍. ചാക്കോച്ചന്റെ മുത്തച്ഛന്‍ കുഞ്ചാക്കോ ബോബന്‍ തുടങ്ങിവച്ച ഉദയാ സ്റ്റുഡിയോ പില്‍ക്കാലത്ത് പ്രവര്‍ത്തനമില്ലാതെ ഒരു ചലച്ചിത്ര സ്മാരകമായി മാറി. വീണ്ടും ആ പേര് താന്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെ മലയാള സിനിമയുമായി ചേര്‍ത്തുവയ്ക്കുകയാണ് ചാക്കോച്ചന്‍.

മമ്മൂട്ടി ഒരു പൊലീസ് ഓഫീസറായാണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി പൊലീസ് ഓഫീസറായി അഭിനയിക്കുന്ന ഇരുപത്തിയാറാമത്തെ ചിത്രമായിരിക്കും ഇത്. ക്രിക്കറ്റ് ആരാധകനായ ഒരു പൊലീസ് ഓഫീസറും ഒരു പ്രശസ്ത ക്രിക്കറ്റ് താരവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ക്രിക്കറ്റ് താരമായി ശ്രീശാന്ത് അഭിനയിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഉദ്ദേശ്യമൊന്നുമില്ലെന്ന് ശ്രീശാന്ത് പിന്നീട് വ്യക്തമാക്കിയിരുന്നു.

നവാഗതനായ ആഷിക് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശദമായ താരനിര്‍ണയം നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X