ചാക്കോച്ചന്‍ നിര്‍മിക്കും, ഫഹദും ദുല്‍ഖറും അഭിനയിക്കും
അങ്ങനെ കുഞ്ചാക്കോ ബോബനും നിര്‍മാതാവുന്നു. അച്ഛന്‍ കുഞ്ചായ്‌ക്കോയുടെ കാല ശേഷം നിലച്ചുപോയ ഉദയ സ്റ്റുഡിയോയുടെ നടത്തിപ്പ് ഏറ്റെടുത്താണ് കുഞ്ചാക്കോ ബോബന്‍ നിര്‍മാണത്തിലേക്ക് തിരിയുന്നത്.
മലയാള സിനിമയിലെ മിക്ക നടന്മാരും നിര്‍മാണത്തിലേക്കും തിരിഞ്ഞപ്പോള്‍, വൈകാതെ കുഞ്ചാക്കോ ബോബനും ഈ മേഖലയിലേക്ക് കടന്നുവരുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാം വാര്‍ത്തകളായി മാത്രം അവശേഷിച്ചു. ഇപ്പോള്‍ അതിനൊരു വഴി തെളിഞ്ഞിരിക്കകയാണ്.

എന്തായാലും കുഞ്ചാക്കോ ബോബന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫാസിലായിരിക്കും എന്നാണ് കേള്‍ക്കുന്നത്. ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനുമായിരിക്കും നായകന്മാര്‍. ഫാസിലിന്റെ രണ്ടാമത്തെ മകനായ ഫര്‍ഹാന്‍ ഫാസിലും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുമെന്ന് അറിയുന്നു.
അതേ സമയം വാര്‍ത്തകളെ കുറിച്ച് കുഞ്ചാക്കോ ബോബന്റെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ല. പ്രമുഖ ദേശീയദിനപത്രിത്തിന്റെ ഓണ്‍ലൈന്‍ സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ ഒട്ടേറെ വമ്പന്‍ ചിത്രങ്ങള്‍ നിര്‍മിച്ച ഉദയ സ്റ്റുഡിയോ ഇനി നല്ല സിനിമകളെ പ്രോത്സാഹിപ്പിയ്ക്കും എന്നാണ് അറിയുന്നത്.


Click it and Unblock the Notifications