കമ്യൂണിസ്റ്റായി ചാക്കോച്ചന്‍, പൊലീസായി ഭാവന
കുഞ്ചാക്കോ ബോബനും ഭാവനയും ഒന്നിയ്ക്കുന്ന ചിത്രമാണ് എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പോളി ടെക്‌നിക്. നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഭാവന ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. രാഷ്ട്രീയക്കാരനായ യുവാവായിട്ടാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. കോമഡി ട്രാക്കില്‍ കഥപറയുന്ന ചിത്രമാണ് പോളിടെക്‌നിക്. പുതുസിനിമകളിലെ സ്ഥിരം താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
ഡോക്ടര്‍ ലവ് എന്ന ചിത്രത്തിന് ശേഷം ചാക്കോച്ചനും ഭാവനയും ഒന്നിയ്ക്കുന്ന ചിത്രമാണിത്.

പോളിയുടെ ടെക്‌നിക്കുകള്‍
രാഷ്ട്രീയം തലയ്ക്കുപിടിച്ച പോളിയെന്ന യുവാവായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹ്യൂമറിന് ഏറെ സാധ്യതകളുള്ള കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്.

പോളിയുടെ ടെക്‌നിക്കുകള്‍
പോളിയുടെ ബാല്യകാലസുഹൃത്തായ അശ്വതിയെന്ന കഥാപാത്രമായിട്ടാണ് ഭാവന എത്തുന്നത്. നര്‍മ്മത്തിന്റെ കാര്യത്തില്‍ താനും പിന്നിലല്ലെന്ന് ഭാവന തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാവനയുടെ കാക്കിവേഷം ചിത്രത്തിന് മാറ്റുകൂട്ടുമെന്ന് കരുതാം.

പോളിയുടെ ടെക്‌നിക്കുകള്‍
നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഹാ്‌സ്യത്തിന്റെ ട്രാക്കിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

പോളിയുടെ ടെക്‌നിക്കുകള്‍
അമ്മക്കിളിക്കൂട് മുതല്‍ ഡി കമ്പനിവരെയുള്ള പത്മകുമാര്‍ ചിത്രങ്ങള്‍ എടുത്തുനോക്കിയാല്‍ എല്ലാറ്റിനും ഒരു സീരിയസ് സ്വഭാവം കാണാം. എന്നാല്‍ പതിവ് ട്രാക്കില്‍ നിന്നും മാറി കോമഡിയില്‍ പരീക്ഷണം നടത്തുകയാണ് പത്മകുമാര്‍ ഈ ചിത്രത്തിലൂടെ.

പോളിയുടെ ടെക്‌നിക്കുകള്‍
വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, സീനത്ത്, കൊച്ചുപ്രേമന്‍, തെസ്‌നി ഖാന്‍ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്.

പോളിയുടെ ടെക്‌നിക്കുകള്‍
അമ്മ വേഷങ്ങളിലൂടെ സിനിമയിലേയ്ക്ക് തിരിച്ചെത്തിയ അമ്പിക വീണ്ടും വേഷമിടുന്ന ചിത്രമാണ് പോളി ടെക്‌നിക്.

പോളിയുടെ ടെക്‌നിക്കുകള്‍
ഭാവന പൊലീസ് ആകുന്നു എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഒരു പൊലീസ് വേഷത്തിനുള്ള സൈസ് ഭാവനയ്ക്കുണ്ടോയെന്നായിരിക്കും ആദ്യം വരുന്ന സംശയം. എന്നാല്‍ പത്മകുമാര്‍ പറയുന്നത് ചിത്രത്തിന്റെ കഥാപാത്രം ഭാവനയ്ക്ക് നന്നേ ഇണങ്ങുന്നതാണ്. ഇത് ഒരു ടഫ് പൊലീസുകാരി വേഷമല്ല എന്നാണ്.

പോളിയുടെ ടെക്‌നിക്കുകള്‍
ഇപ്പോള്‍ കരിയറില്‍ മികച്ച സമയമാണ് ചാക്കോച്ചന് ഒന്നിനൊന്ന് വൈവിധ്യമാര്‍ന്ന വേഷങ്ങളാണ് ചാക്കോച്ചന് കിട്ടിക്കൊണ്ടിരിക്കുന്നത്. അതില്‍ത്തന്നെ വളരെയേറെ വ്യത്യസ്തതയുള്ള ഒരു കഥാപാത്രമാണിത്.

പോളിയുടെ ടെക്‌നിക്കുകള്‍
രാജീവ് നായരുടെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

പോളിയുടെ ടെക്‌നിക്കുകള്‍
കലാ നായര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രമോദ് ആണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

പോളിയുടെ ടെക്‌നിക്കുകള്‍
പത്മകുമാറിനെ സംബന്ധിച്ച് അടുത്തടുത്തായി പലചിത്രങ്ങളും പരാജയപ്പെട്ടതാണ് അനുഭവം. തിരുവമ്പാടി തമ്പാനും, ഇത് പാതിരാമണലും, ഒറീസയുമെല്ലാം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. അതിനാല്‍ത്തന്നെ പത്മകുമാറിന് ഒരു വിജയം അനിവാര്യമാണ്. കോമഡി പത്മകുമാറിനെ രക്ഷിക്കുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











