ട്വന്‍റി ട്വന്‍റിക്ക് ശേഷം നയന്‍താരയും ചാക്കോച്ചനും, നിഴലിന് ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്കെത്തുകയാണ് നയന്‍താര. തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറായ താരത്തിനൊപ്പം ഇത്തവണ നായകനായെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലെന്ന ത്രില്ലര്‍ ചിത്രവുമായാണ് ഇരുവരും എത്തുന്നത്. സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച ആരംഭിക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അങ്ങനെ അവര്‍ ഒരുമിക്കുകയാണ് സുഹൃത്തുക്കളേയെന്ന് പറഞ്ഞായിരുന്നു രമേഷ് പിഷാരടി പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് ചാക്കോച്ചനും നയന്‍താരയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്.

12 വര്‍ഷത്തിന് ശേഷമായാണ് ചാക്കോച്ചനും നയന്‍താരയും ഒരുമിക്കുന്നത്. ട്വന്റി ട്വന്റിയിലെ ഗാനരംഗത്തായിരുന്നു ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. 2020 ല്‍ രണ്ടുപേരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നുവെന്നുള്ളത് ആക്‌സികമായി സംഭവിച്ചതാണെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു കുഞ്ചാക്കോ ബോബന്‍ നിഴലിനെക്കുറിച്ച് പറഞ്ഞത്. വളരെ മുന്‍പേ തന്നെ സിനിമയുട കഥ കേട്ടിരുന്നു ചെയ്യാമെന്ന് പറയുകയും ചെയ്തതാണ്.

Nayanthara

ചിത്രത്തില്‍ ശക്തമായ വനിതാ കഥാപാത്രമുണ്ടെന്നും അതിനായുള്ള താരനിര്‍ണ്ണയും നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് ഞാന്‍ നയന്‍താരയുടെ പേര് നിര്‍ദേശിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. അങ്ങനെയൊരു നിര്‍ദേശം കൊടുക്കാനൊരു കാരണമുണ്ടായിരുന്നു. നയന്‍താരയെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ സമയമെടുക്കുമെന്ന് അറിയാമായിരുന്നു. കോവിഡ് പ്രതിസന്ധി വന്നതോടെ ഞങ്ങള്‍ ഇരുവരുടേയും ഡേറ്റ് ലഭ്യമാവുകയായിരുന്നു.

നിയന്ത്രണങ്ങള്‍ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്. നിരവധി ലൊക്കേഷനുകളൊക്കെ ആവശ്യമായി വരുന്ന ചിത്രമാണ്. കൊച്ചിയിലായാണ് കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ സമയത്തും അഭിനയിക്കണമെന്നേ താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നും താരം പറയുന്നു. നയന്‍താരയും തന്റെ പ്രതിഫലം വെട്ടിക്കുറച്ചാണ് ചിത്രത്തില്‍ അഭിനയിക്കാനായെത്തുന്നത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു താരങ്ങളോട് പ്രതിഫലം കുറക്കാനായി നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X