ചാക്കോച്ചനും ടൊവിനോയും ഒരുമിച്ച്! റിമയും ആഷിഖും സൗബിനും പിന്നാലെ! വൈറസ് കാണാന്‍ താരങ്ങളുമെത്തി!

നേരത്തെ അറിയിച്ചത് പോലെ തന്നെ ജൂണ്‍ 7ന് വൈറസ് റിലീസ് ചെയ്തിരിക്കുകയാണ്. പ്രമേയത്തിലെ പ്രത്യേകതയും വന്‍താരനിരയുമൊക്കെയായി നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. വന്‍താരനിരയെ അണിനിരത്തിയുള്ള ആഷിഖ് അബുവിന്റെ വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിപ അതിജീവനത്തിന്റെ കഥയുമായെത്തിയ സിനിമ കാണാനായി ആരാധകര്‍ മാത്രമല്ല താരങ്ങളുമെത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വിട പറഞ്ഞുപോയതിന് ശേഷമുള്ള കൂടിക്കാഴ്ച താരങ്ങളും ആഘോഷമാക്കി മാറ്റിയിരുന്നു. കുഞ്ചാക്കോ ബോബനൊപ്പമാണ് ടൊവിനോ തോമസ് എത്തിയത്. പതിവ് പോലെ തന്നെ ഇത്തവണയും ഭാര്യയും മകളും ടൊവിനോയ്‌ക്കൊപ്പമുണ്ടായിരുന്നു.

പാര്‍വതി, മഡോണ സെബാസ്റ്റിയന്‍, റിമ കല്ലിങ്കല്‍, ആഷിഖ് അബു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ധര്‍മ്മജനും ഭാര്യയുമുള്‍പ്പടെയുള്ളവരെല്ലാം ഒരുമിച്ചാണ് ചിത്രം കണ്ടത്. താരങ്ങളുടെ വരവില്‍ ആരാധകര്‍ക്കും സന്തോഷമായിരുന്നു. അവരവരുടെ കഥാപാത്രമായി ഓരോരുത്തരും ജീവിക്കുകയായിരുന്നുവെന്നും ഇവരിലാരാണ് മികച്ചതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാനാവില്ലെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മഡോണ സെബാസ്റ്റ്്യന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മഡോണ മാത്രമല്ല പൂര്‍ണ്ണിമയ്ക്കും തിരിച്ചുവരവിനുള്ള വേദിയാണ് വൈറസ് ഒരുക്കിയത്.

Virus

സിനിമയിലേക്കായി താരങ്ങളെ വിളിച്ചപ്പോള്‍ ഒരാള്‍ പോലും നോ പറഞ്ഞിരുന്നില്ലെന്നും കേട്ടയുടന്‍ സമ്മതിക്കുകയായിരുന്നുവെന്നും നേരത്തെ റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു. മുഹ്‌സിന്‍ പരാരിയും സുഹൃത്തുക്കളും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അത്രയധികം വിശ്വാസമായിരുന്നു ഈ ടീമിലെന്നും അതിനാല്‍ത്തന്നെ കൂടുതലൊന്നും ആലോചിച്ചിരുന്നില്ലെന്നും നേരെ ലൊക്കേഷനിലേക്ക് എത്തുകയായിരുന്നുവെന്നുമായിരുന്നു താരങ്ങള്‍ പറഞ്ഞത്. അഭിനയത്തിനും അപ്പുറത്ത് ശരിക്കും ജീവിക്കുകയായിരുന്നു പലരുമെന്നാണ് സിനിമ കണ്ടവരും പറയുന്നത്. ആഷിഖ് അബുവിന് മാത്രമല്ല താരങ്ങള്‍ക്കും വൈറസ് കരിയര്‍ ബ്രേക്ക് സിനിമയാവുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X