അംബുജാക്ഷന്‍റെ ചിറകൊടിഞ്ഞ കിനാവുകളില്‍ സുമതിയ്ക്ക് മാത്രമേ പേരുള്ളൂ?
അഴകിയ രാവണനില്‍ അംബുജാക്ഷന്‍ പറഞ്ഞ കഥയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. കഥ സിനിമയാവുകയാണ് അതേ പേരില്‍. അംബുജാക്ഷന്‍ എന്ന ശ്രീനിവാസന്‍ കഥാപാത്രത്തെ കൂടാതെ ചിത്രത്തില്‍ നായകനാവുന്നത് കുഞ്ചാക്കോ ബോബനും നായികയാവുന്നത് റീമ കല്ലിങ്കലുമാണ്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. എന്നാല്‍ ചിത്രത്തെപ്പറ്റി ഇനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്. എന്തൊക്കെയാണന്നോ.
ചിത്രത്തില്‍ നായകനേയും വില്ലനേയും അവതരിപ്പിയ്ക്കുന്നത് കുഞ്ചാക്കോ ബോബനാണ്. വിറകുവെട്ടുകാരന്റെ മകള്‍ സുമതിയെ പ്രണയിക്കുന്ന തയ്യല്‍ക്കാരനും വിവാഹം കഴിയ്ക്കാനെത്തുന്ന ഗള്‍ഫുകാരനായ വില്ലനായും അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്.

ചിത്രത്തില്‍ പേരുള്ള കഥാപാത്രം റീമ മാത്രമാണ്. റീമയുടെ സുമതിയെന്ന കഥാപാത്രം ഒഴികെ മറ്റെല്ലാവരും ഗള്‍ഫുകാരന്‍, തയ്യല്‍ക്കാരന്‍, ഗള്‍ഫുകാരന്‍ എന്നിങ്ങനെയുളള വിശേഷണങ്ങളിലൊതുങ്ങും.

സന്തോഷ് വിശ്വനാഥനാണ് ചിത്രം ഒരുക്കുന്നത്. മേക്കപ്പില്‍ ഇതുവരെ പുതുമകള്‍ പരീക്ഷിയ്ക്കാത്ത കുഞ്ചാക്കോ ബോബനെ വിസ്മയകരമായ രൂപഭാവങ്ങളില്‍ ഈ ചിത്രത്തില്‍ കാണാം.

ഇന്നസെന്‍ര് മനോജ് കെ ജയന്‍, ലാലു അലക്‌സ്, മാമുക്കോയ, ജോയ് മാത്യു, സൗജു കുറുപ്പ്, ഗ്രിഗറി, സുമില്‍ സുഗത, സൃന്ദ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് കഥാപാത്രങ്ങള്‍ .


Click it and Unblock the Notifications











