സുരാജിന്റെ നായികയെ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്തു!!
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ എന്ന നായികയുടെ സിനിമാ അരങ്ങേറ്റം. സുരാജ് വെഞ്ഞാമൂടിന്റെ നായികയായി വന്ന നിമിഷ തന്റെ അടുത്ത ചിത്രം ഏറ്റെടുത്തു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില നായകന്‍.
ദേശീയ പുരസ്‌കാരം നേടിയ ഡോക്യുമെന്റ് സംവിധായികയും നടിയുമായ സൗ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായിട്ടാണ് നിമിഷയും ചാക്കോച്ചനും എത്തുന്നത്.

ഇതാണ് സംവിധായിക
ഇതാണ് നമ്മുടെ സംവിധായിക സൗ സദാനന്ദന്‍. കപ്പ ടിവിയിലെ അവതാരികയായ സൗ ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരം നേടിയ ഡോക്യുമെന്റിന്റെ സംവിധായികയാണ് സൗ സദാനന്ദന്‍.

ചാക്കോച്ചനും നിമിഷയും
ഹാസ്യ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു തുടങ്ങിയാല്‍ അവസരം കുറയും എന്ന് പറയുന്ന നായികമാര്‍ ഇത് കാണണം. സുരാജിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നിമിഷ ഇതാ, ഒരു കാലത്ത് എല്ലാ മലയാളി നായികമാരും ആഗ്രഹിച്ച ചാക്കോച്ചനൊപ്പം ജോഡി ചേരുന്നു.

മല്ലിക വരുന്നു
ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി മല്ലിക ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മല്ലിക അവതരിപ്പിയ്ക്കുന്നത്.

അണിയറയില്‍
സോണി മഠത്തിലാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഗ്ലോബല്‍ യുനൈറ്റഡ് മീഡിയയും അനന്യ ഫിലിംസും ചേര്‍ന്ന് നിര്‍മിയ്ക്കുന്നു. നിലവില്‍ ചിത്രത്തിനുള്ള സംഗീത സംവിധായകനെ അന്വേഷിച്ച് നടപ്പാണ് ടീം.


Click it and Unblock the Notifications