ഞാനും ബിജുവും തമ്മില്‍ ഒരു പ്രശ്‌നവുമില്ല: ചാക്കോച്ചന്‍
കാംപസ് ചിത്രങ്ങളെ താന്‍ അകറ്റിനിര്‍ത്തിയിട്ടില്ലെന്നും ഇനിയും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും യുവതാരം കുഞ്ചാക്കോ ബോബന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോച്ചന്‍ ഇക്കാര്യം പറഞ്ഞത്. ശാലിനി ഇനിയും അഭിനയിക്കാന്‍ തയ്യാറായി എത്തിയാല്‍ അവര്‍ക്കൊപ്പം നായകനായി അഭിനയിക്കാന്‍ ഇപ്പോഴും താന്‍ തയ്യാറാണെന്നും ചാക്കോച്ചന്‍ പറയുന്നു.
ശാലിനി എന്റെ വളരെ നല്ല സുഹൃത്താണ്. അജിത്തുമായുള്ള പ്രണയം പോലും ശാലിനി എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ശാലിനിയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ കംഫര്‍ട്ടബിള്‍ ആയതുകൊണ്ടാണ് ആ കോംപിനേഷന്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്.

ബിജു മേനോനുമായി പിണക്കത്തിലാണെന്ന ഗോസിപ്പ് കുഞ്ചാക്കോ ബോബന്‍ തള്ളി. തങ്ങള്‍ തമ്മില്‍ യാതൊരു പിണക്കവുമില്ലെന്നും കൂട്ടുകെട്ടിന് കണ്ണി പറ്റാതിരിക്കാനായി ഇടയ്‌ക്കൊരു ബ്രേക്ക് നല്‍കിയതാണെന്നും ചാക്കോച്ചന്‍ വ്യക്തമാക്കി. ഞങ്ങളുടെ കൂട്ടുകെട്ടിനെക്കുറിച്ച് ജനങ്ങള്‍ക്കൊരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയ്‌ക്കൊത്ത തിരക്കഥ വന്നാല്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചഭിനയിക്കും- ചാക്കോച്ചന്‍ ഉറപ്പ് പറയുന്നു.
മഞ്ജു വാര്യര്‍ നായികയാകുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ താന്‍ പതിനൊന്നു വയസുള്ള കുട്ടിയുടെ പിതാവായിട്ടാണ് അഭിനയിക്കുന്നതെന്നും ഈ ചിത്രത്തില്‍ പുത്തന്‍ ഗെറ്റപ്പിലായിരിക്കും എത്തുകയെന്നും ചാക്കോച്ചന്‍ പറയുന്നു.


Click it and Unblock the Notifications