»   » പൃഥ്വിരാജ് ചിത്രം ഉടനില്ല, റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

പൃഥ്വിരാജ് ചിത്രം ഉടനില്ല, റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

Posted By:
Subscribe to Filmibeat Malayalam

ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ തമിഴ് റീമേക്കിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് നാള രാവിലെ എന്നാണ് പേര് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് കുഞ്ചാക്കോ ബോബനെ നായകനാക്കി ആദ്യം മറ്റൊരു ചിത്രം ഒരുക്കാനാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പദ്ധതിയത്രേ.

സ്‌കൂള്‍ ബസ് എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ പൃഥ്വിരാജിനെ നായകനാക്കിയുള്ള നാളെ രാവിലെ ചിത്രം ഈ ചിത്രത്തിന് ശേഷം ഉണ്ടാകുമെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബോബി സഞ്ജയ് പറഞ്ഞു. നവാഗതനായ രഘു രാമവര്‍മ്മ സംവിധാനം ചെയ്ത രാജമ്മ @യാഹു കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. തുടര്‍ന്ന് വായിക്കൂ..

പൃഥ്വിരാജ് ചിത്രം ഉടനില്ല, റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

നോട്ട് ബുക്കിലൂടെയാണ് ആദ്യമായി ബോബി സഞ്ജയ് യുടെ തിരക്കഥയില്‍ ആദ്യമായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്നത്. ചിത്രം ആ വര്‍ഷത്തെ ഹിറ്റായി മാറി. പിന്നീട് കസനോവ, മുബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, 36 വയദിനിലെ തുടങ്ങിയ ചിത്രങ്ങളെല്ലാം റോഷന്‍- സഞ്ജയ് കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളാണ്.

പൃഥ്വിരാജ് ചിത്രം ഉടനില്ല, റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

ഹൗ ഒാള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമേക്കിങിന് ശേഷം നാളെ രാവിലെ എന്ന ചിത്രം ഒരുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി സ്‌കൂള്‍ ബസ് എന്ന ചിത്രം ഒരുക്കും. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

പൃഥ്വിരാജ് ചിത്രം ഉടനില്ല, റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

മെഡിമിക്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുക.

പൃഥ്വിരാജ് ചിത്രം ഉടനില്ല, റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

നവാഗതനായ രഘു രാമവര്‍മ്മ സംവിധാനം ചെയ്ത രാജമ്മ @ യാഹുവാണ് കുഞ്ചക്കോ ബോബന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബനൊപ്പം ആസിഫ് അലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പൃഥ്വിരാജ് ചിത്രം ഉടനില്ല, റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍

പൃഥ്വിരാജിനെ നായകനാക്കി ആദ്യം തീരുമാനിച്ചിരുന്ന നാളെ രാവിലെ എന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ സ്‌കൂള്‍ ബസ് എന്ന ചിത്രത്തിന് ശേഷം ഉണ്ടാകുമെന്നും തിരക്കഥാകൃത്ത് സഞ്ജയ് പറഞ്ഞു.

English summary
Kunchako Boban in Roshan Andrews next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam