മമ്മൂട്ടിയ്‌ക്കൊപ്പം ഏറ്റുമുട്ടാനൊരുങ്ങി കുഞ്ചാക്കോ ബോബൻ! പുതിയ ഗെറ്റപ്പിൽ ചാക്കോച്ചൻ മിന്നിക്കും!!
Recommended Video

2018 കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. ഏഴോളം സിനിമകളായിരുന്നു ചാക്കോച്ചന്‍ നായകനായി അഭിനയിച്ച് റിലീസിനെത്തിയത്. ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന കുഞ്ചാക്കോ ബോബന്റെ തട്ടുംപുറത്ത് അച്യുതനായിരുന്നു ഡിസംബര്‍ അവസാനം തിയറ്ററുകളിലേക്ക് എത്തിയത്.
കഴിഞ്ഞ ജനുവരിയില്‍ 2 സിനിമകളായിരുന്നു കുഞ്ചാക്കോ ബോബന്റേതായി റിലീസിനെത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ എത്തുന്നത്. ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രന്‍ ആണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ. ഫെബ്രുവരി ഒന്നിനായിരിക്കും സിനിമയുടെ റിലീസ്. ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി, ചാന്ദനി ശ്രീധര്‍, എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയില്‍ നിന്നും അടുത്തിടെ പുറത്ത് വന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. ജിംഷി ഖാലിദാണ് ഛായഗ്രഹണം. കുഞ്ചാക്കോ ബോബന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷമായിരിക്കും ചിത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ചാക്കോച്ചന്‍ രണ്ട് ഗെറ്റപ്പിലെത്തുന്നുണ്ടെന്നും സൂചനയുണ്ട്.
അതേ സമയം ഫെബ്രുവരി ഒന്നിന് മമ്മൂട്ടി ചിത്രത്തിനോടാണ് കുഞ്ചാക്കോ ബോബന്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. തമിഴില്‍ നിര്‍മ്മിച്ച മമ്മൂട്ടി ചിത്രം പേരന്‍പാണ് ഫെബ്രുവരി 1 നെത്തുന്ന മറ്റൊരു ചിത്രം. പിന്നാലെ പൃഥ്വിരാജിന്റെ നയന്‍, മമ്മൂട്ടിയുടെ തന്നെ യാത്ര തുടങ്ങി വലിയ സിനിമകള്‍ ഓരോന്നായി റിലീസിനെത്തുകയാണ് .


Click it and Unblock the Notifications











