ഒരമ്മ പെറ്റ മക്കളെപ്പോലെ കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും! മെഗാസ്റ്റാറിന്‍റെ അസുഖം ചാക്കോച്ചനും?കാണൂ!
മലയാള സിനിമാലോകവും ആരാധകരുമെല്ലാം ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമാണ്. 67 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സെപ്റ്റംബര്‍ 7നായിരുന്നു മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്. മലയാളത്തിന്റെ നിത്യവിസ്മയത്തിന് പിറന്നാളംശസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ആശംസാപ്രവാഹമാണ്. വ്യത്യസ്തമായ പിറന്നാളംശംസ നേരാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് പലരും പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രായം കൂടുന്തോറും ചുള്ളനായി മാറുന്ന യൂത്ത് ഐക്കണിന് ആശംസ നേരുന്നുവെന്നറിയിച്ച് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്ത ചിത്രം ഏറെ രസകരമാണ്.
മമ്മൂട്ടി ധരിച്ചിരിക്കുന്ന പോലെയുള്ള ഷര്‍ട്ടണിഞ്ഞുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ ഹരികൃഷ്ണന്‍സിലെ രംഗത്തില്‍ നിന്നും മോഹന്‍ലാലിനെ വെട്ടിമാറ്റി പകരം ചാക്കോച്ചനെ ചേര്‍ത്തിരിക്കുന്നതും കാണാം. ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും മലയാളത്തിന്റെ നിത്യയൗവ്വനത്തിന് ആശംസ നേരുന്നുവെന്നുമുള്ള താരത്തിന്റെ കമന്റിന് നിരവധി പേരാണ് മറുപടി നല്‍കിയിട്ടുള്ളത്.

എത്ര തിരക്കായാലും കൃത്യമായി വ്യായാമം ചെയ്യാന്‍ മമ്മൂട്ടി ശ്രമിക്കാറുമുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കുന്നയാളാണ് താരം. ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം മറ്റുള്ള താരങ്ങളെ ഉപദേശിക്കാറുമുണ്ട്. യുവതാരങ്ങളില്‍ പലരുടെയും റോള്‍ മോഡല്‍ കൂടിയാണ് അദ്ദേഹം. ചര്‍മ്മം കണ്ടാല്‍ പ്രായം പറയുകയില്ലെന്ന കമന്റ് ഈ താരത്തിനെ സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥവുമാണ്. ഏതാണ്ട് ഇതേ അവസ്ഥയാണ് ചാക്കോച്ചന്റേതും. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്നിരുന്ന താരം ലുക്കില്‍ ചെറുതായി മാറിയതൊഴിച്ചാല്‍ പറയത്തക്ക മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പ്രായം കുറയാനായി ഇവരൊക്കെ എന്താവോ ചെയ്യുന്നതെന്നാണ് പലരുടെയും സംശയം. ചാക്കോച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











