twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ചത് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയെന്ന് ജോമോള്‍, ജൂറി അംഗമായുള്ള അനുഭവം ഇതായിരുന്നു

    |

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന പുരസ്‌കാര പ്രഖ്യാപനമായിരുന്നു ചൊവ്വാഴ്ച നടന്നത്. പോയവര്‍ഷം വിവിധ മേഖലകളിലായി തിളങ്ങി നിന്നവരെയായിരുന്നു ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്തത്. 119 സിനിമകളായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. താരരാജാക്കന്‍മാരുടേയും യുവതാരങ്ങളുടേയും സിനിമകള്‍ അവാര്‍ഡിനായി മാറ്റുരച്ചിരുന്നു. മധു അമ്പാട്ടായിരുന്നു ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. എല്‍ ഭൂമിനാഥന്‍, വിപിന്‍ മോഹന്‍, ലതിക, ബന്യാമിന്‍ തുടങ്ങിയവരും ഇത്തവണ ജൂറി അംഗങ്ങളായിരുന്നു.

    ബാലതാരമായി സിനിമയിലെത്തിയതാണ് ജോമോള്‍. പിന്നീട് നായികയായി മാറിയ താരത്തിന് മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. വിവാഹത്തോടെ ഇടയ്ക്ക് അഭിനയരംഗത്തുനിന്നും മാറി നിന്ന താരം തിരിച്ചുവരികയായിരുന്നു. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമെല്ലാമായി സജീവമാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ജോമോള്‍ എത്താറുണ്ട്. ഇത്തവണ ജൂറി അംഗമായിന്റരെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ജോമോള്‍ ഇപ്പോള്‍.

    12-14 മണിക്കൂറിലധികമായി പ്രവര്‍ത്തിച്ചാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. 21 ദിവസമെടുത്താണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഏതാണ് മികച്ചതെന്ന് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയിരുന്നു എല്ലാവരും. അവാര്‍ഡ് തീരുമാനങ്ങളെ രണ്ടാമതൊരു ആലോചനയില്ലാതെ ശരിവെക്കുകയായിരുന്നു എല്ലാവരും. വലിയൊരു ഉത്തരവാദിത്തമുള്ള ജോലിയാണ് ഞങ്ങള്‍ ചെയ്തത്. ഇത്തവണത്തെ ജൂറി അംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു. എല്ലാം ടീമംഗങ്ങള്‍ക്കും അഭിനന്ദനമെന്നുമായിരുന്നു താരം കുറിച്ചത്.

    Jomol

    ഇത്തരത്തിലൊരു അവസരം ലഭിച്ചതിനും അത് നന്നായി വിനിയോഗിക്കുകയും ചെയ്ത ജോമോളിനെ അഭിനന്ദിച്ചായിരുന്നു സുഹൃത്തുക്കള്‍ എത്തിയത്. കഠിനാധ്വാനം എന്നും അംഗീകരിക്കപ്പെടുമെന്നായിരുന്നു ചിലര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ജോമോളിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. സരിത ജയസൂര്യ, ഹരിശങ്കര്‍ കെഎസ് തുടങ്ങിയവരും ജോമോളിനെ അഭിനന്ദിച്ചിരുന്നു. കമന്റുകള്‍ക്കെല്ലാം താരം മറുപടി നല്‍കിയിരുന്നു.

    Recommended Video

    Best Actor Suraj Venjaramoodu response | FilmiBeat Malayalam

    ഒരു വടക്കന്‍ വീരഗാഥയില്‍ ബാലതാരത്തെ അവതരിപ്പിച്ചായിരുന്നു ജോമോള്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചുള്ള വരവിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് മുന്‍പ് താരവും സ്വന്തമാക്കിയിരുന്നു.

    Read more about: jomol ജോമോള്‍
    English summary
    Kunchako Boban's heroine Jomol shares her experience as working as a jury member
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X