ശരിക്കും ആ ദേഹത്ത് മസിലുണ്ടോ? ചാക്കോച്ചന്‍റെ പുതിയ ഫോട്ടോ കണ്ട് താരങ്ങള്‍ക്കും സംശയം!
മേക്കോവറിലൂടെയും അഭിനയമികവിലൂടെയും പലരും അമ്പരപ്പിക്കാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കാറുള്ളതെന്ന് താരങ്ങള്‍ പറയാറുണ്ട്. പൊതുവില്‍ ചോക്ലേറ്റ് ഹീറോ എന്നാണ് കുഞ്ചാക്കോ ബോബനെ വിശേഷിപ്പിക്കാറുള്ളത്. വില്ലനുള്ള പുരസ്‌കാരം നല്‍കുമ്പോഴും അകമ്പടിയായി ചോക്ലേറ്റ് ഹീറോ എന്ന് പറയുന്ന സ്ഥിതിയാണെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. കഠിനമായ പരിശ്രമത്തിനൊടുവിലായാണ് തന്റെ ഈ ഇമേജ് അദ്ദേഹം മാറ്റിമറിച്ചത്. ഇപ്പോഴിതാ മസില്‍മാനായുള്ള തന്റെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം ഈ മേക്കോവര്‍ നടത്തിയത്.
ഇതിനകം തന്നെ ചാക്കോച്ചന്‍റെ ചിത്രവും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് ചുമ്മാ കളിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ബാക്കി ചിത്രങ്ങൾ കൂടി കാണൂ എന്ന് പറഞ്ഞതിന് പിന്നാലെയായാണ് അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആരാധകര്‍ മാത്രമല്ല ഇന്ദ്രജിത്ത്, വിനയ് ഫോർട്ട്, ആന്റണി വർഗീസ്, ടൊവിനോ തോമസ്, വിജയ് യേശുദാസ്, നീരജ് മാധവ് , സഞ്ജു ശിവറാം, അശ്വതി ശ്രീകാന്ത്, അജു വര്‍ഗീസ് തുടങ്ങിയവരെല്ലാം പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

കട്ട പൊളി, ഈ മസിലൊക്കെ ഒളിപ്പിച്ചു വച്ചിരിക്കുവായിരുന്നല്ലേ കൊച്ചുകള്ളായെന്നായിരുന്നു നീരജ് മാധവിന്‍റെ ചോദ്യം. എന്റമ്മേ!' എന്നായിരുന്നു ആന്റണിയുടെ കമന്റ്. എന്റെ പൊന്നേ ! ഞാൻ എന്താണ് ഈ കാണുന്നത്. ശരിക്കും ആ ദേഹത്തിൽ മസിൽ ഉണ്ടോ. നിങ്ങൾ എന്നെ പ്രചോദനംകൊള്ളിക്കുന്നു. പൊളിച്ചു. സ്നേഹം, ആദരമെന്നായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.നിങ്ങളുടെ ഉള്ളിൽ ഒരു ഭീകരാനുണ്ടെന്നു അറിഞ്ഞില്ലെന്നായിരുന്നു സഞ്ജു ശിവറാമിന്‍റെ കമന്‍റ്.


Click it and Unblock the Notifications