അനിയത്തിപ്രാവിന് ശേഷം നല്ല സിനിമയൊന്നുമില്ലേ? വിമര്‍ശകന്റെ വായടപ്പിച്ച് കുഞ്ചാക്കോ ബോബന്റെ മറുപടി!
Recommended Video

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയുടെ ഈറ്റില്ലങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഉദയകുടുംബത്തിലെ ഇളംതലമുറക്കാരന്‍ കൂടിയാണ് താരം. തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അത്ര താല്‍പര്യമില്ലായിരുന്നു ഈ താരത്തിന്. ആലപ്പുഴയുടെ അഭിമാനമായ ഫാസിലായിരുന്നു ആ ദൗത്യവുമായി ചാക്കോച്ചനരികിലേക്കെത്തിയത്. മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന അനിയത്തിപ്രാവ് പിറന്നത് അങ്ങനെയായിരുന്നു. ശാലിനിയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. അതുപോലൊരു പ്രണയ ചിത്രത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ആ സിനിമ ഉണ്ടാക്കിയത്ര ഓളമൊന്നും ഇന്നാര്‍ക്കും ഉണ്ടാക്കാനായിട്ടില്ലെന്നുമൊക്കെയാണ് ആരാധകരുടെ അവകാശവാദം. ആ കാലഘട്ടത്തിലെ പ്രണയനായകന്‍ കൂടിയായിരുന്നു അദ്ദേഹം. അടിക്കടിയുള്ള പ്രണയചിത്രങ്ങളെത്തുടര്‍ന്ന് ചോക്ലേറ്റ് ഹീറോ ഇമേജും താരത്തിന് ലഭിക്കുകയായിരുന്നു. ഇടയ്ക്ക് ബിസിനസ്സിനായി സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് തിരികെയെത്തിയപ്പോഴാണ് ആ ഇമേജ് അദ്ദേഹം മാറ്റിമറിച്ചത്. വില്ലത്തരമായാലും സ്വഭാവ നടനായാലും ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതനാണെന്നെ് തെളിയിക്കുകയായിരുന്നു താരം.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം അടുത്തിടെ പങ്കുവെച്ച പരസ്യ വീഡിയോയ്ക്ക് കീഴിലായാണ് ഒരാള്‍ സംശയം ചോദിച്ചെത്തിയത്. അതിന് ചാക്കോച്ചന്‍ നല്‍കിയ മറുപടി ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ചാക്കോച്ചാ, നല്ലൊരു സിനിമ അടുത്തെങ്ങാനും പറ്റുമോ? അനിയത്തിപ്രാവ് കഴിഞ്ഞിട്ടൊന്നും കാണാന്‍ പറ്റിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. മണിച്ചിത്രത്താഴ് കാണൂ എന്ന മറുപടിയാണ് താരം നല്‍കിയത്. കുഞ്ചാക്കോ ബോബന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണൂ.


Click it and Unblock the Notifications











