കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം മാര്‍ത്താണ്ഡനൊപ്പം
കുഞ്ചാക്കോ ബോബന്‍ തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങുകയാണ്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി കുഞ്ചാക്കോ കരാറൊപ്പിട്ടു കഴിഞ്ഞു.
'' ഒരു കോമഡി ചിത്രമാണ് മനസ്സിലുള്ളത്. നിലവില്‍ കുഞ്ചാക്കോ ബോബനുമായി മാത്രം സംസാരിച്ചിട്ടുള്ളൂ. മറ്റു താരങ്ങളെ കണ്ടെത്തിയിട്ടില്ല-സംവിധായകന്‍ ഒരു പ്രമുഖ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വെള്ളിമൂങ്ങ ഫെയിം ജോജി തോമസാണ് കഥയെഴുതിയിട്ടുള്ളത്. നേരത്തെ മാര്‍ത്താണ്ഡന്റെ അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഉണ്ടാകുമെന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ഈ വാര്‍ത്ത നിഷേധിച്ചു. രണ്ടും രണ്ടു പ്രൊജക്ടാണ്. ഈ ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനാണ്.

വൈശാഖാ ഫിലിംസിന്റെ ബാനറില്‍ വൈശാഖ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കോട്ടയം കേന്ദ്രീകരിച്ചാണ് ഷൂട്ടിങ്. ഷാന്‍ റഹ്മാനായിരിക്കും ചിത്രത്തിന് സംഗീതം നല്‍കുക. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍, പാവാട എന്നിവയാണ് മാര്‍ത്താണ്ഡന്റെ ചിത്രങ്ങള്‍. സുഗീത് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ചിത്രം ശിക്കാരി ശംഭു ശനിയാഴ്ച റിലീസ് ചെയ്തു.
കുട്ടനാടന്‍ മാര്‍പ്പാപ എന്ന ചിത്രത്തിലും കുഞ്ചാക്കോ അഭിനയിക്കുന്നുണ്ട്. ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, അദിതി രവി, ഇന്നസെന്റ്, സലിം കുമാര്‍, അജു വര്‍ഗ്ഗീസ്, ധര്‍മജന്‍, രമേഷ് പിഷാരടി എന്നിവര്‍ പ്രമുഖ വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications











