ഒന്നൂടെ ഉഷാറാക്കണം! ബലി പെരുന്നാളാണ്! ഭക്ഷണമില്ലാതെ ആരും ബുദ്ധിമുട്ടരുതെന്ന് കുഞ്ചാക്കോ ബോബന്‍!
ചുറ്റുമുള്ളവര്‍ വിഷമം അനുഭവിക്കുമ്പോള്‍ നോക്കിയിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് പല താരങ്ങളും. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയുമായി എത്തിക്കൊണ്ടിരിക്കുന്നവരില്‍ പലരും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദുരിതാശ്വാസ ക്യാംപുകളിലും കലക്ഷന്‍ സെന്ററുകളിലുമൊക്കെയായി താരങ്ങളും സജീവമാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്ന വിവരങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
ബലിപെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം കിട്ടാതെ ആരും ബുദ്ധിമുട്ടരുത് എന്ന് ഉറപ്പാക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. കേരള ഫ്‌ളഡ് ഡിസാസ്റ്റര്‍ അര്‍ജന്റ് ഹെല്‍പ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റാണ് കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്തത്. നാളെ എല്ലാരൂം ഒന്നൂടെ ഉഷാറാക്കണം, ബലി പെരുന്നാള്‍ ദിവസമാണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്നുമായിരുന്നു താരവും പറഞ്ഞത്.

നിരവധി പേരാണ് ചാക്കോച്ചന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. നന്മ വറ്റാത്ത മനുഷ്യരുള്ളിടത്തോളം കാലം നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി താരങ്ങളുടെ പേജുകളാണ് പലരും ആശ്രയിക്കുന്നത്. ധാരാളം ലൈക്കുകളും ഫോളോവേഴ്‌സുമുള്ള പേജുകളിലൂടെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. താരത്തിന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications