ചാക്കോച്ചന്റെ തട്ടുംപുറത്ത് അച്യുതന്‍ ക്രിസ്മസിന് തിയ്യേറ്ററുകളിലേക്ക്! ടീസര്‍ പുറത്ത്! കാണൂ
ലാല്‍ജോസിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യൂതന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ അച്യുതന്‍ എന്ന ടൈറ്റില്‍ റോളിലാണ് ചാക്കോച്ചന്‍ എത്തുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിനു ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമ കൂടിയാണ് തട്ടുംപുറത്ത് അച്യുതന്‍.
ചിത്രത്തിന്റെ ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയുടെതായി 41 സെക്കന്റ് ദൈര്‍ഘ്യമുളള ഒരു ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. പുതുമുഖം ശ്രാവണയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കണ്ണുരായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. റോബിരാജ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു.
കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സിന്ധുരാജാണ് ഇത്തവണയും ലാല്‍ജോസ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എല്‍ജെ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഡിസംബര്‍ 22നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











