For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രമല്ല ചാക്കോച്ചനുമുണ്ട്! ഇത്തവണ മിന്നിക്കും!!

  |

  കഴിഞ്ഞ വര്‍ഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം നല്ല വര്‍ഷമായിരുന്നു. ചാക്കോച്ചന്‍ നായകനായി അഭിനയിച്ച ഏഴോളം സിനിമകളായിരുന്നു റിലീസിനെത്തിയത്. ഒരു സിനിമയില്‍ അതിഥി വേഷത്തിലും താരമെത്തിയിരുന്നു. എന്നാല്‍ കുഞ്ചാക്കോ ബോബന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  പേടിപ്പെടുത്തുന്ന 9 രാത്രികള്‍! പൃഥ്വിരാജിന്റെ 9 ട്രെയിലറെത്തി, ഇത്തവണ മലയാളികള്‍ പേടിച്ച് വിറക്കും!

  2019 ൽ ലേശം ഹോട്ടായി റായ് ലക്ഷ്മി! നടി ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകര്‍, ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

  മോഹന്‍ലാല്‍, മമ്മൂട്ടി, യുവതാരങ്ങളായ നിവിന്‍ പോളി, പൃഥ്വിരാജ്, തുടങ്ങിയവരെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളുമായി വരികയാണ്. അക്കൂട്ടത്തില്‍ കുഞ്ചാക്കോ ബോബനും ഉണ്ടാവും. ചാക്കേച്ചന്റേതായി വരാനിരിക്കുന്ന സിനിമ ബിഗ് ബജറ്റിലാണ് ഒരുക്കുന്നതെന്നാണ് സൂചന. നടി നിത്യ മേനോനൊപ്പമാണ് ചാക്കോച്ചന്റെ പുതിയ സിനിമ വരുന്നത്.

  ഈ വര്‍ഷം അവനെ സ്വന്തമാക്കണം, പേര്‍ളിയുടെ ആ ആഗ്രഹം നടക്കുമോ? ശ്രീനിയെ കുറിച്ച് വെളിപ്പെടുത്തി പേര്‍ളി

   ചെന്നൈയില്‍ ഒരു നാള്‍

  ചെന്നൈയില്‍ ഒരു നാള്‍

  അന്തരിച്ച നടന്‍ രാജേഷ് പിള്ളയ്‌ക്കൊപ്പം ട്രാഫീക് എന്ന ചിത്രത്തില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് ഷഹീദ് ഖാദര്‍. ഷഹീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ചെന്നൈയില്‍ ഒരു നാള്‍. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗികമായ കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. ഒടുവില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് തന്റെ പുതിയ സിനിമയെ കുറിച്ച് ഷഹീദ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

   സ്‌പോര്‍സ് സിനിമയോ?

  സ്‌പോര്‍സ് സിനിമയോ?

  ചെന്നൈയില്‍ ഒരു നാള്‍ എന്ന ചിത്രം ഒരു സ്‌പോര്‍സ് മൂവിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. നിത്യ മേനോനാണ് കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. നേരത്തെ 2012 ല്‍ ഇരുവരും പോപ്പിന്‍സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ചാക്കോച്ചന്‍ ഒരു കായിക താരമായിട്ടാണ് ചിത്രത്തിലെത്തുന്നത്. അതിനാല്‍ ഒരു സ്‌പോര്‍സ് സിനിമ യുടെ പശ്ചാതലമായിരിക്കും ഈ ചിത്രത്തിനുണ്ടാവുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

   അണിയറ വിശേഷങ്ങള്‍

  അണിയറ വിശേഷങ്ങള്‍

  സംവിധാനത്തിനൊപ്പം ഷഹീദ് തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും. കായികപ്രേമിയായ നായകന്‍ കൊല്‍ക്കത്ത ട്രംവേയില്‍ ജോലി ചെയ്യുന്ന ഒരാളാണ്. അതിനാല്‍ കൊല്‍ക്കത്തയാണ് സിനിമയുടെ പശ്ചാതലമായി വരുന്നത്. മാര്‍ച്ചോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇ4 എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പേരിലും മറ്റ് താരങ്ങളെ കുറിച്ചും വ്യക്തത ഇനിയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

   ചാക്കോച്ചന്റെ സിനിമകള്‍

  ചാക്കോച്ചന്റെ സിനിമകള്‍

  കൈനിറയെ സിനിമകളുമായി കുഞ്ചാക്കോ ബോബന്‍ തിരക്കോട് തിരക്കാണ്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ എല്ലാ സിനിമകളും നല്ല അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്. ശിക്കാരി ശംഭു പോലെയുള്ള ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ സാമ്പത്തിക വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 24 ന് തിയറ്ററുകളിലേക്ക് എത്തിയ തട്ടിന്‍പ്പുറത്ത് അച്യൂതനാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. 2019 ല്‍ വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. അള്ള് രാമേന്ദ്രന്‍ എന്ന സിനിമയായിരിക്കും ഉടന്‍ റിലീസിനെത്തുക.

   നിത്യ മേനോന്‍ മലയാളത്തിലേക്ക്

  നിത്യ മേനോന്‍ മലയാളത്തിലേക്ക്

  ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായ പ്രാണയാണ് നിത്യയുടെ ഉടന്‍ റിലീസ്് തീരുമാനിച്ചിരിക്കുന്ന സിനിമ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ഗണത്തിലാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലായിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിങ്ങനെ നിരവധി പേരാണ് സിനിമയുടെ പിന്നണിയിലുള്ളത്. നിത്യ നായികയാവുന്ന മറ്റൊരു മലയാള ചിത്രം ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയാണ്.

  English summary
  Kunchako Boban's upcoming movie is Chennaiyil Oru Naal?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X