പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ ആ സിനിമയില്‍ അഭിനയിച്ചത്, ചിത്രം സൂപ്പര്‍ഹിറ്റായി
ഉദയ കുടുംബത്തിലെ ഇളംതലമുറക്കാരനായ കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റുകയായിരുന്നു താരം. അനിയത്തിപ്രാവിന് പിന്നാലെയായി മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ചോക്ലേറ്റ് ഹീറോയായി തിളങ്ങി നില്‍ക്കുകയായിരുന്നു താരം. ചെയ്യുന്നതെല്ലാം അങ്ങനെയുള്ള കഥാപാത്രങ്ങളായി മാറിയപ്പോഴായിരുന്നു വേറിട്ട കഥാപാത്രങ്ങളില്‍ താരം ശ്രദ്ധ കേന്ദ്രീകരിച്ചത്.
സ്വഭാവിക കഥാപാത്രങ്ങളും വില്ലത്തരവുമെല്ലാം തനിക്ക് വഴങ്ങുമെന്നും കുഞ്ചാക്കോ ബോബന്‍ തെളിയിച്ചിരുന്നു. കഷ്ടപ്പെട്ടാണ് ചോക്ലേറ്റ് ഹീറോ ഇമേജ് മാറ്റിയതെന്ന് താരം പറയാറുണ്ട്. ടേക്ക് ഓഫില്‍ അഭിനയിച്ച സമയത്ത് താരം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തനിക്ക് ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്നായിരുന്നു താരം പറഞ്ഞത്.

പ്രതിഫലം വേണ്ട
രാജേഷ് പിള്ളയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകത്തുള്ളവരെല്ലാം ഒരുപോലെ വേദനിച്ചിരുന്നു. രാജേഷ് പിള്ളയുടെ മരണ ശേഷം അതേ ബാനറിലായിരുന്നു ടേക്ക് ഓഫ് എന്ന ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചപ്പോള്‍ പ്രതിഫലം വേണ്ടെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്നും നല്ല സിനിമ സംഭവിക്കണമെന്നുമായിരുന്നു ചാക്കോച്ചന്‍ ആഗ്രഹിച്ചതെന്ന് സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നു.

ഷഹീദായുള്ള വരവ്
കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയിരുന്നു ഷഹീദ്. സമീറയായെത്തിയത് പാര്‍വതിയായിരുന്നു. ഇവര്‍ ഇരുവരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. യുദ്ധകാലത്ത് ഇറാഖില്‍ കുരുങ്ങിയ മലയാളി നഴ്‌സുമാരുടെ ജീവിതകഥയുമായാണ് ടേക് ഓഫ് എത്തിയത്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അന്താരാഷ്ട്ര തലത്തില്‍ നിന്നുവരെ മികച്ച നിരൂപക പ്രശംസയായിരുന്നു ടേക്ക് ഓഫിന് ലഭിച്ചത്.

പ്രിയപ്പെട്ട ചിത്രം
സ്വന്തം കുടൂബത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാനായി ഇറാഖിലേക്ക് പോയ നഴ്സായിരുന്നു സമീറ. പാര്‍വതി അവതരിപ്പിച്ച ഈ കഥാപാത്രത്തിലൂടെയായിരുന്നു ചിത്രം മുന്നേറിയത്. ക്ലാസ് എന്‍റര്‍ടൈനറായൊരുക്കിയ ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ ഫഹദ് ഫാസിലും എത്തിയിരുന്നു. മറ്റൊരു പ്രധാന വേഷം ചെയ്തത് ആസിഫ് അലിയായിരുന്നു. അഭിനയിച്ച താരങ്ങളുടേയെല്ലാം കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായി മാറുയായിരുന്നു ഈ ചിത്രം. ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ് ഈ ചിത്രം.
Recommended Video

ഫഹദ് പറഞ്ഞത്
പ്രേക്ഷകരും നിരൂപകരും മാത്രമല്ല താരങ്ങളും ടേക്ക് ഓഫിനെ അഭിനന്ദിച്ച് എത്തിയിരുന്നു. ഇതുപോലൊരു ചിത്രം ഇനി കരിയറില്‍ കിട്ടുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ഫഹദ് ഫാസില്‍ പറഞ്ഞത്. മനോജ് എന്ന ഇന്ത്യന്‍ അംബാസിഡറുടെ വേഷത്തിലായിരുന്നു ഫഹദ് ചിത്രത്തിലെത്തിയത്. മറുവശത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാത്ത തരത്തിലായിരുന്നു തന്‍രെ ഭാഗങ്ങള്‍ ആദ്യം ചിതത്രീകരിച്ചതെന്ന് താരം പറഞ്ഞിരുന്നു. ചാക്കോച്ചനും പാര്‍വതിക്കുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞും ഫഹദ് വാചാലനായിരുന്നു.


Click it and Unblock the Notifications