ഇസയുടെ ദിവസം ധന്യമായി! എല്ലാവരോടും സ്‌നേഹവും നന്ദിയും! കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് വൈറലാവുന്നു!

കുഞ്ഞ് ഇസഹാക്കിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും. വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകനിലൂടെയാണ് ഇപ്പോള്‍ ചാക്കോച്ചന്റെ ലോകം കറങ്ങുന്നതെന്ന് വ്യക്തമാക്കി പ്രിയ എത്തിയിരുന്നു. മക്കളില്ലാത്ത ദു:ഖം മനസ്സിലെ അലട്ടുമ്പോള്‍ ചാക്കോച്ചനായിരുന്നു തന്നെ ആശ്വസിപ്പിച്ചിരുന്നതെന്നും പ്രിയ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇസഹാക്കിന്റെ മാമോദീസ ചടങ്ങ് നടത്തിയത്. പള്ളിയിലും ഹോട്ടലിലുമായി നടന്ന ചടങ്ങില്‍ വന്‍താരനിരയാണ് പങ്കെടുത്തത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

തലയില്‍ വെള്ളം വീണപ്പോഴും ചിണുങ്ങിക്കരച്ചിലൊന്നുമില്ലാതെ നിന്ന കുഞ്ഞ് ഇസയുടെ ക്യൂട്ട് വീഡിയോയും പുറത്തുവന്നിരുന്നു. അതീവ സന്തോഷത്തോടെ മകനരികില്‍ നിന്ന് അവനെക്കുറിച്ച് വാചാലരാവുകയായിരുന്നു ചാക്കോച്ചനും പ്രിയയും. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രത്യേകമായി അലങ്കരിച്ച തൊട്ടിലിലായിരുന്നു കുഞ്ഞ് ഇസ. താരങ്ങളെല്ലാം ഇസയെ കാണാനും കൊഞ്ചിക്കാനുമായി എത്തിയിരുന്നു. പ്രത്യേകമായി അലങ്കരിച്ച വേദിയിലായിരുന്നു പരിപാടി. ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പ്രിയയും കുഞ്ചാക്കോ ബോബനും.

Kunchako Boban

ഇസയുടെ മാമോദീസയ്ക്കായി എത്തിയവരോടെല്ലാം നന്ദിയും സ്‌നേഹവും അറിയിച്ചും കുഞ്ചാക്കോ ബോബന്‍ എത്തിയിട്ടുണ്ട്. ഇസഹാക്കിനും പ്രിയയ്ക്കുമൊപ്പമുള്ള ചിത്രവുമായാണ് ചാക്കോച്ചനെത്തിയത്. ജൂനിയര്‍ ചാക്കോച്ചനും ക്യൂട്ടാണെന്ന് പറഞ്ഞായിരുന്നു നീരജ് മാധവ് എത്തിയത്. സണ്ണി വെയ്ന്‍, ആഷിഖ് അബു, സാനിയ ഇയ്യപ്പന്‍, ചാന്ദിനി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, ലിയോണ ലിഷോയ്, പേളി മാണി, ഫര്‍ഹാന്‍ ഫാസില്‍, മുഹ്‌സിന്‍ പരാരി, നിരവധി പേരാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X