For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാൻസറിനേക്കാൾ വലുതാണ് ഡിപ്രഷൻ!! ജീവിതത്തിലെ കഴിഞ്ഞു പോയ ആ നാളുകളെ കുറിച്ച് ചാക്കോച്ചൻ

  |

  മലയാളി പ്രേക്ഷകരുടെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന താരമാണ് കുഞ്ചാക്കോബോബൻ. സിനിമയിൽ തുടങ്ങിയ കാലം മുതൽ ഇന്നുവരെ അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജാണ് ചാക്കോച്ചന് പ്രേക്ഷകർ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റ ചെറിയ സന്തോഷം പോലും പ്രേക്ഷകർ തങ്ങളുടെ സന്തോഷമായ കാണാറുണ്ട്. 2019 ചക്കോച്ചനെ സംബന്ധിച്ച് മികച്ച വർഷമാണ്.

  തല്ലാനും ഉമ്മ വയ്ക്കാനും സ്വാതന്ത്യമില്ലെങ്കിൽ എന്ത് പ്രണയം!! എന്ത് സെക്‌സിസ്റ്റ് ആണ് താങ്കള്‍, സംവിധായകനെതിരെ രൂക്ഷ വിമർശനം

  നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചക്കോച്ചന്റെ വീട്ടുലേയ്ക്ക് കുഞ്ഞതിഥി എത്തിയത് 2019 ൽ ആയിരുന്നു. 13 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചക്കോച്ചൻ പ്രിയ ദമ്പതികളുടെ ജീവിതത്തിലേയ്ക്ക് ഇസ്ഹാഖ് എത്തിയത്. അച്ഛനും അമ്മയും ആയിതിന്റെ സന്തോഷവും ജീവിതത്തിലെ പുതിയ മാറ്റവും ആഘോഷിക്കുകയാണ് താരദമ്പതിമാർ. കുഞ്ഞില്ലാത്തതിന്റെ പേരിൽ നേരിൽ നേരിടേണ്ടി വന്ന മാനസിക പ്രയാസം അനവധിയായിരുന്നു. ജീവിതത്തിവ്‍ നേരിടേണ്ടി വന്ന ആ വെല്ലുവിളിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

  ലൂസിഫറിലെ ലാലേട്ടന്റെ ആ മാസ് രംഗം ഒരുക്കിയത് ഇങ്ങനെ!! പൃഥ്വിരാജ് ബ്രില്യൻസ്.. വീഡിയോ വൈറൽ

  ജീവിതത്തിൽ തളർന്നു പോയ നിമിഷം

  ജീവിതത്തിൽ തളർന്നു പോയ നിമിഷം

  കുഞ്ഞില്ലാത്തതിന്റെ പേരിൽ മാനസികമായി തളർന്നു പോയ പല നിമിഷങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇതിനെ കുറിച്ച് മുമ്പൊരിക്കൽ പ്രിയയും തുറന്നു പറഞ്ഞിരുന്നു. മറ്റുളളവരുടെ ചോദ്യവും പെരുമാറ്റവുമെല്ലാം ളർത്തുന്ന തരത്തിലുള്ളതായിരുന്നത്രേ. കുഞ്ഞിനു വേണ്ടിയുളള കാത്തിരിപ്പിൽ ഡിപ്രഷനിലേയ്ക്ക് വരെ വീണ് പോയിട്ടുണ്ടെന്ന് കുഞ്ചാക്കോബോബൻ. ഇതിൽ നിന്ന് രക്ഷനേടാനുളള വഴി സ്വയം കണ്ടെത്തുകയായിരുന്നെന്നും അഭിമുഖത്തിൽ താരം കൂട്ടിച്ചേർത്തു

  ക്യാൻസറിനേക്കാൾ ഭീകരം

  ക്യാൻസറിനേക്കാൾ ഭീകരം

  ക്യാൻസറിനേക്കാൾ ഭീകരമായ അസുഖമാണ് ഡിപ്രഷനെന്ന തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്ന് പോകും. എന്നാൽ ഒരു പോയ്ന്റ് ഉണ്ട്. അവിടെ എത്തുമ്പോൾ ചിലർ ഡിപ്രഷൻ മറി കടക്കാനുള്ള വഴി സ്വയം കണ്ടെത്തും. എന്നാൽ മറ്റു ചിലർ അതിൽ വീണു പോകും. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടെ റിസൾട്ട് നെഗറ്റീവ് ആകുമ്പോൾ തങ്ങളു മാനസിക സംഘർഷത്തിൽ വീണ് പോയിട്ടുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ ഉടുവിൽ അതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയും കണ്ടെത്തുകയായിരുന്നു.

   ഡിപ്രഷനിൽ നിന്ന് രക്ഷപ്പെടാൻ

  ഡിപ്രഷനിൽ നിന്ന് രക്ഷപ്പെടാൻ

  ഡിപ്രഷൻ വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്, വ്യായാമം എന്നിവ ഡിപ്രഷൻ കുറയ്ക്കാനുള്ള നല്ല വഴികളായി തോന്നി. ബാറ്റ്മിന്റൺ കണി ഉഷാറാക്കി, സുര്യേദയം കാണുന്നതും കിളികളുടെ കളകളരവം കേൾക്കുന്നതുമൊക്കെ ക്ലീഷേ പരിപാടികളാണെങ്കിലും അതെല്ലാം മനസ് ശാന്തമാക്കാൻ സഹായിച്ചുവെന്ന് താരം അഭിമുഖത്തിൽ പറയുന്നു.

   ഞങ്ങൾ കടന്നു വന്ന വഴിയിൽ യാത്ര ചെയ്യുന്നവർക്കായി

  ഞങ്ങൾ കടന്നു വന്ന വഴിയിൽ യാത്ര ചെയ്യുന്നവർക്കായി

  കുഞ്ഞുണ്ടായതോടെ എല്ലാം തികഞ്ഞു എന്ന കരുതുന്നില്ല. ഞങ്ങൾ കടന്നു വന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവർ ഒരുപാട് പേരുണ്ട്. ഇതൊക്കെ പറയുന്നത് അവർക്ക് വേണ്ടിയാണ്- ചാക്കോച്ചൻ പറഞ്ഞു. മാസങ്ങളോളം ചുമരും നോക്കി കിടന്നിട്ടുണ്ട്. ഒരേ മുറിയാകുമ്പോൾ മടിപ്പ് തോന്നാറുണ്ട്. ഒരു കൂട്ടിനുളളിൽ കിടക്കുന്നതു പോലെ. സമയം ചലിക്കാതെയാകുന്നതു പോലെ തോന്നാറുണ്ട്- പ്രിയ പറയുന്നു. ഏപ്രിൽ 18 നായിരുന്നു ചക്കോച്ചനും പ്രിയയ്ക്കും കുഞ്ഞുണ്ടാകുന്നത്.

  English summary
  kunchako boban says about their old life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X