ദേശീയ അവാര്‍ഡ് ജേതാവിനൊപ്പം കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രം...
കൈനിറയെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍ തിരക്കിലാണ്. സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭു എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയും പ്രഖ്യാപിച്ചു. നോണ്‍ ഫീച്ചറിംഗ് വിഭാഗത്തില്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച സൗമ്യ സദാനന്ദന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക.

ചിത്രം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. നവാഗതനായ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഏത് വിഭാഗത്തില്‍ പെടുന്നതാണെന്നോ മറ്റ് താരങ്ങള്‍ ആരൊക്കെ ആണെന്നോ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചെമ്പൈ: മൈ ഡിസ്‌കവറി ഓഫ് എ ലജന്‍ഡ് എന്ന ഡോക്യുമെന്ററിക്കാണ് സൗമ്യക്ക് പുരസ്‌കാരം ലഭിച്ചത്. ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഓര്‍മയുണ്ടോ ഈ മുഖം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച സൗമ്യ അവതാരികയായ ഫിലിം ലോംഞ്ച് എന്ന പരിപാടി സിനിമ പ്രക്ഷകര്‍ക്ക് പ്രിയങ്കരമാണ്.
അനില്‍ രാധകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സാണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. 2003ല്‍ പുറത്തിറങ്ങിയ ലോഹിതദാസ് ചിത്രം കസ്തൂരിമാനിലെ സാജന്‍ ജോസഫ് ഐഎഎസ് കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തുന്നത്. കാളിദാസ് ജയറാമിന്റെ പൂമരം എന്ന ചിത്രത്തിലും ശക്തമായ ഒരു കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നുണ്ട്. രമേഷ് പിഷാരടി ചിത്രം പഞ്ചവര്‍ണ തത്തയും താരത്തിന്റെ ലിസ്റ്റിലുണ്ട്.


Click it and Unblock the Notifications