»   » കുഞ്ചാക്കോ ബോബനൊപ്പം കുടുംബ ചിത്രവുമായി ഓര്‍ഡിനറി ടീം വീണ്ടും! പേരാണ് രസകരം...

കുഞ്ചാക്കോ ബോബനൊപ്പം കുടുംബ ചിത്രവുമായി ഓര്‍ഡിനറി ടീം വീണ്ടും! പേരാണ് രസകരം...

By: k
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിനെ മലയാളി പ്രക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ചിത്രമാണ് ഓര്‍ഡിനറി. അതിന് ശേഷവും ത്രീ ഡോട്ട്‌സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങളിലും സംവിധായകന്‍ സുഗീത് ഈ കൂട്ടുകെട്ട് ആവര്‍ത്തിച്ചു. ഇപ്പോഴിതാ മറ്റൊരു കുഞ്ചക്കോ ബോബന്‍ ചിത്രവുമായി ഓര്‍ഡിനറി ടീം വീണ്ടും എത്തുകയാണ്. ശിക്കാരി ശംഭു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുഗീതാണ്. ഓര്‍ഡിനറിക്ക് തിരക്കഥ ഒരുക്കിയ നജീം കോയയുടേതാണ് തിരക്കഥ. 

മലയാളത്തിന് ഇനി താരങ്ങള്‍ വേണ്ട, അഡള്‍ട്ട് കോമഡി മതി... ചങ്ക്‌സ് വാരിക്കൂട്ടിയതെത്രയെന്നോ?

മഞ്ജുവാര്യര്‍ മോഹന്‍ലാലിനെ വിളിക്കുന്ന പേരെന്താണെന്നോ? ദിലീപ് പോലും കൊതിക്കുന്ന ആ പേര്...

shikkari shambu

ശിവദ ആദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുകയാണ് ശിക്കാരി ശംഭുവിലൂടെ. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രമാകുന്നു. ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു എന്റര്‍ടെയിനറാണ് ചിത്രം. ഷാനവാസ് അബ്ബാസ്, രാജു ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. എയ്ഞ്ചല്‍ മരിയ ഫിലിംസിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിച്ചു. സലിം കുമാര്‍, കണാകരന്‍ ഹരീഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 

മോഷന്‍ പോസ്റ്റര്‍ കാണാം...

English summary
Kunchako Boban’s next titled as Shikkari Shambu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam