»   » ഹൗ ഓള്‍ഡ് ആര്‍ യൂന് ശേഷം കുഞ്ചാക്കോ, മഞ്ജു വേട്ടയില്‍

ഹൗ ഓള്‍ഡ് ആര്‍ യൂന് ശേഷം കുഞ്ചാക്കോ, മഞ്ജു വേട്ടയില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വേട്ട. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് അരുണ്‍ ലാല്‍ രാമചന്ദ്രനാണ്.

ഹൗ ഓള്‍ഡ് ആര്‍ യൂന് ശേഷം കുഞ്ചാക്കോ, മഞ്ജു വേട്ടയില്‍ എത്തുന്നു

മൂന്ന് ആളുകളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് വേട്ട. രാജേഷ് പിള്ള ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഈ ചിത്രം, ആദ്യം മുതല്‍ അവസാനം വരെ ദുരൂഹതകള്‍ നിറഞ്ഞ സൈക്കോളജിക്കല്‍ ത്രില്ലറായിക്കുമെന്ന് പറയുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹൗ ഓള്‍ഡ് ആര്‍ യൂന് ശേഷം കുഞ്ചാക്കോ, മഞ്ജു വേട്ടയില്‍ എത്തുന്നു

കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മുമ്പ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഒന്നിച്ച ചിത്രമായിരുന്നു 2014 ല്‍ പുറത്തിറങ്ങിയ ഹൗ ഒള്‍ഡ് ആര്‍ യൂ. ചിത്രം ആ വര്‍ഷത്തെ മികച്ചതായിരുന്നു. നിരവധി അവാര്‍ഡുകളും ചിത്രത്തെ തേടി എത്തിയിരുന്നു.

ഹൗ ഓള്‍ഡ് ആര്‍ യൂന് ശേഷം കുഞ്ചാക്കോ, മഞ്ജു വേട്ടയില്‍ എത്തുന്നു

ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് എ ആര്‍ റഹമാനാണ്.

ഹൗ ഓള്‍ഡ് ആര്‍ യൂന് ശേഷം കുഞ്ചാക്കോ, മഞ്ജു വേട്ടയില്‍ എത്തുന്നു

ഭാമ, വിജയ രാഘവന്‍, പ്രേം പ്രകാശ്,ദീപക് പറമ്പില്‍, ഉമ ബേബി നന്ദന എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ കൂടാതെ ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. എന്നാല്‍ ആ നായികയെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

English summary
Manju Warrier will share the screen with Kunchacko Boban in the psychological thriller directed by Rajesh Pillai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam