കുഞ്ചാക്കോ ബോബന്റെ വള്ളീം പുള്ളീം തെറ്റി!
2012 ല്‍ പുറത്തിറങ്ങിയ മല്ലു സിങ്ങിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച സിനിമകളില്‍ ഹിറ്റ് എന്ന് പറയാന്‍ രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രവും ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രവും.
സിനിമ ഒരു ഭാഗ്യമേഖലയാണല്ലോ. അതുകൊണ്ട് ഒരിക്കലും നടന്റെ കഴിവിനെ പഴിക്കാന്‍ കഴിയില്ല. അനിയത്തിപ്രാവിലെയും നിറത്തിലെയും പ്രിയത്തിലെയും ദോസ്തിലെയും സ്വപ്‌നക്കൂടിലെയുമൊക്കെ ചാക്കോച്ചന്റെ കഥാപാത്രങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടനില്ല. പറഞ്ഞുവരുന്നത് ചാക്കോച്ചന്റെ വള്ളീം പുള്ളീം തെറ്റിയ കാര്യത്തെ കുറിച്ചാണ്.

പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ചാക്കോച്ചന് ഒരു പുതിയ ചിത്രം വരുന്നു, ആ ചിത്രത്തിന്റെ പേരാണ് വള്ളീം പുള്ളീം തെറ്റി എന്നത്. 90കളില്‍ ഒരു ഗ്രാമത്തില്‍ നടന്ന പ്രണയകഥയാണ് റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പറയുന്നത്
ആഗോള വത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കിയ മാറ്റത്തെ ചിത്രത്തില്‍ ആക്ഷേപവത്കരിക്കുന്നുണ്ട്. രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ചിത്രത്തിന് വേണ്ടി കാമറ കൈകാര്യം ചെയ്യുന്നത്.
ഇപ്പോള്‍ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്. അനില്‍ രാധാകൃഷ്ണ മേനോന്റെ ലോര്‍ഡ് ലിവിങ്സ്റ്റന്‍ 7000 കണ്ടി എന്ന ചിത്രത്തിലും ചാക്കോച്ചനാണ് നായകന്‍.


Click it and Unblock the Notifications