kunchacko boban: ഈ ചിത്രം എനിക്കു തന്നത് രസകരമായ അനുഭവങ്ങള്‍: മനസു തുറന്ന് കുഞ്ചാക്കോ ബോബന്‍! കാണാം
മലയാള സിനിമയില്‍ റൊമാന്റിക്ക് ഹീറോ പരിവേഷമുളള നായകനടന്‍മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം നിരവധി പ്രണയചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചിരുന്നു. ചാക്കോച്ചന്‍-ശാലിനി കൂട്ടുക്കെട്ടില്‍ പുറത്തുവന്ന ചിത്രങ്ങളായിരുന്നു പ്രേക്ഷകരില്‍ ഭൂരിഭാഗവും ഇഷ്ടപ്പെട്ടിരുന്നത്. റൊമാന്റിക് ഹീറോ പരിവേഷം മാറി അഭിനയപ്രാധാന്യമുളള ചിത്രങ്ങളിലും ചാക്കോച്ചന്‍ അടുത്തിടെ അഭിനയിച്ചിരുന്നു.
രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രം താരത്തിന്റെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട ചാക്കോച്ചന്‍ അസാധ്യ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 2004ല്‍ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ കഥാപാത്രം താരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിക്കൊടുത്തിരുന്നു. ഇടയ്ക്ക് സിനിമകളില്‍ നിന്ന് കുറച്ചു കാലം വിട്ടുനിന്നിരുന്ന ചാക്കോച്ചന്‍ തിരിച്ചുവരവില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു.

സ്ഥിരമായ വേഷങ്ങളില്‍ നിന്നും മാറി വ്യത്യസ്ഥയുളള കഥാപാത്രങ്ങളാണ് ഇപ്പോള്‍ ചാക്കോച്ചന്‍ തിരഞ്ഞെടുക്കുന്നത്.അഭിനയപ്രാധാന്യമുളള നല്ല വേഷങ്ങള്‍ എതു വന്നാലും താരം സ്വീകരിക്കാറുണ്ട്. ചാക്കോച്ചന്‍ അടുത്തിടെ അഭിനയിച്ചത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലാണ്. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എന്ന പേരില്‍ തന്നെയാണ് ചാക്കോച്ചന്‍ അഭിനയിച്ചത്. കോളേജിലെ കലോത്സവ ഓര്‍മ്മകള്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുന്ന പൂമരം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പൂമരത്തില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍
ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

ജീവിതത്തിലെ എറ്റവും മനോഹര നിമിഷമാണ് കണ്ണനൊപ്പം(കാളിദാസ്) അഭിനയിക്കാന്‍ സാധിച്ചതെന്ന് ചാക്കോച്ചന്‍ പറഞ്ഞു.എന്റെ കോളജ് ജീവിതം,കുട്ടിക്കാലം, സിനിമാ ഓര്‍മ്മകള്‍ തുടങ്ങിയവ കണ്ണനുമായി പങ്കുവെച്ചിരുന്നു.അവനൊപ്പം അഭിനയിക്കുമ്പോള്‍ ഒരു പുതുമുഖ താരത്തിന്റെ കൂടെ അഭിനയിക്കുന്നതായി തോന്നിയിരുന്നില്ല. ദീര്‍ഘകാലമായി പൂമരത്തിന്റ സംവിധായകന്‍ എബ്രിഡ് ഷൈന്‍, ജയറാമേട്ടന്‍ എന്നിവരുമായി നല്ല സൗഹൃദം തനിക്കുണ്ട്. കാമ്പസിലായിരുന്നു പൂമരത്തിന്റെ ഷൂട്ടിംഗെന്നും അതും തനിക്ക് രസകരമായ ഓര്‍മ്മകള്‍ സമ്മാനിച്ചുവെന്നും ചാക്കോച്ചന്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ തന്നെയായി ഇത് രണ്ടാം തവണയാണ് അഭിനയിച്ചതെന്നും ആദ്യ ചിത്രം ജയറാമേട്ടന്റെ മേക്കപ്പ്മാന്‍ ആയിരുന്നുവെന്നും ചാക്കോച്ചന്‍ പറഞ്ഞു. കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രമാണ് ചാക്കോച്ചന്റെതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവാഗതനായ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദിഥി രവിയാണ് നായികയാവുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











