»   » കുഞ്ചാക്കോ ബോബന്റെ ഒരു കഷ്ടപാട്! ചാക്കോച്ചന്‍ ഇനി മുതല്‍ ചിരിക്കാന്‍ പാടില്ല, കാരണമിതാണ്!!!

കുഞ്ചാക്കോ ബോബന്റെ ഒരു കഷ്ടപാട്! ചാക്കോച്ചന്‍ ഇനി മുതല്‍ ചിരിക്കാന്‍ പാടില്ല, കാരണമിതാണ്!!!

Posted By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളിലെ ചോക്ലേറ്റ് നായകനായിരുന്ന കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നിന്നും ഇടക്കാലത്ത് ഒന്ന് മാറി നിന്നിരുന്നെങ്കിലും വീണ്ടും തിരിച്ചു വരവ് നടത്തുകയായിരുന്നു. പിന്നീട് ചാക്കോച്ചനെ തേടിയെത്തിയ ചിത്രമെല്ലാം വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.

ലാലേട്ടന്റെ 'വില്ലന്' വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത!!!

അടുത്തിറങ്ങിയ സിനിമകളിലെല്ലാം ചാക്കോച്ചന്റെ കഥാപാത്രങ്ങളെല്ലാം വളരെയധികം വ്യത്യസ്ത പുലര്‍ത്തുന്നവയായിരുന്നു. ടേക്ക് ഒഫ് എന്ന സിനിമയില്‍ നഴ്‌സിന്റെ വേഷം അഭിനയിച്ച ചാക്കോച്ചന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വീണ്ടും പുതിയ സിനിമയില്‍ വ്യത്യസ്ത കഥാപാത്രവുമായിട്ടാണ് നായകന്‍ എത്തുന്നത്. ഇത്തവണത്തെ കഥാപാത്രത്തിന് ഇത്തിരി കഷ്ടപാടുകളുമുണ്ട്.

വര്‍ണ്യത്തില്‍ ആശങ്ക

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക. ചാക്കോച്ചന്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയും ഇതാണ്.

ചാക്കോച്ചന്‍ ചിരിക്കാന്‍ പാടില്ല

പുതിയ ചിത്രത്തില്‍ ചാക്കോച്ചന്റെ കഥാപാത്രം ചിത്രത്തിലുടനീളം ചിരിക്കാന്‍ പാടില്ല എന്നതാണ് കഥാപാത്രത്തിന്റെ പ്രത്യേകത. താരത്തിന്റെ കഴിഞ്ഞ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക

നടന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ത സിനിമ

കുഞ്ചാക്കോ ബോബന്റെ ചിരിയ്ക്ക് പ്രത്യേകത കൂടുതലാണ്. ആരെയും മയക്കുന്ന കള്ളച്ചിരിയോടെയാണ് താരം സിനിമകളില്‍ എത്താറുള്ളത്. എന്നാല്‍ പുതിയ സിനിമയിലെ വേഷം ചാക്കോച്ചന്റെ കരിയറിലെ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ആദ്യത്തെ ഒന്നായി മാറിയിരിക്കുകയാണ്.

കേരളത്തിലെ സാധാരണ ദിവസം അടിസ്ഥാനമാക്കി

സിനിമയുടെ ഇതിവൃത്തം ആധുനിക കേരളത്തെക്കുറിച്ച് പറയുന്നതാണെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നത്. ഗവണ്‍മെന്റിന്റെ പോളീസികളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ മാനസിക അവസ്ഥയെ ബാധിക്കുന്നതുമെക്കെയാണ് ചിത്രത്തിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ സിനിമകള്‍

ടേക്ക് ഓഫ് എന്ന ഹിറ്റ് സിനിമക്ക് ശേഷം രാമന്റെ ഏദന്‍ത്തോട്ടം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രം വിജയമായി തിയേറ്ററുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്.

English summary
Kunchacko’s character will never smile in Sidharth Bharathan’s next
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam