മമ്മൂട്ടിയുടെ ശബ്ദവും മോഹന്‍ലാലിന്റെ ഭാവവും ചേരുമ്പോഴാണ് കുഞ്ഞാലി മരക്കാര്‍ പൂര്‍ണ്ണമാവുന്നത്, കാണൂ!

By Nimisha V

മലയാള സിനിമ ഒന്നടങ്കം കാത്തുനിന്നിരുന്നൊരു പ്രഖ്യാപനമായിരുന്നു കഴിഞ്ഞയാഴ്ച അരങ്ങേറിയത്. കേരളപ്പിറവി ദിനത്തിലായിരുന്നു കുഞ്ഞാലി മരക്കാര്‍ സിനിമയെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലായിരുന്നു ചിത്രത്തില്‍ നായകനായി എത്തുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയെക്കുറിച്ച് സന്തോഷ് ശിവനും സംഘവും പ്രഖ്യാപിച്ചത്. സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചുവെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആരായിരിക്കും കുഞ്ഞാലി മരക്കാരായി എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

എട്ട് മാസത്തിനുള്ളില്‍ മമ്മൂട്ടിയുടെ സിനിമ തുടങ്ങിയില്ലെങ്കില്‍ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവുമെന്ന് അന്നേ പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആന്റണി പെരുമ്പാവൂരിനൊപ്പം സന്തോഷ് ടി കുരുവിളയും ഡോക്ടര്‍ സികെ റോയിയും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നുണ്ട്. സിനിമയുടെ ടൈറ്റില്‍ ടീസറും ഇവര്‍ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്ന് തന്നെ ഇത് ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരക്കാരിനെക്കുറിച്ചുള്ള വിവരവും അതില്‍ നിന്ന പുറകോട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ഞാലി മരക്കാര്‍ വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്. ഇതേത്തുടര്‍ന്ന് വ്യത്യസ്ത തരത്തിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. അത്തരത്തില്‍ നടന്ന ചില രസകരമായ ചര്‍ച്ചകളിലൂടെ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയുടെ ഡബ്ബിംഗ്

മമ്മൂട്ടിയുടെ ഡബ്ബിംഗ്

അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗിന്റെ കാര്യത്തിലും താരങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഡയലോഗ് ഡെലിവറിയും ലിപ് സിങ്കുമൊക്കെ ഏറെ പ്രധാനപ്പെട്ട കാര്യമാണ്. മലയാള സിനിമയില്‍ ഡബ്ബിംഗിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കുന്ന താരമാണ് താനെന്ന് മമ്മൂട്ടി നേരത്തെ തന്നെ തെളിയിച്ചതാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ സംഭാഷണ മികവിനെ നേരത്തെ തന്നെ ആരാധകരും അഭിനന്ദിച്ചിരുന്നു.

മോഹന്‍ലാലിന്റെ ഭാവാഭിനയം

മോഹന്‍ലാലിന്റെ ഭാവാഭിനയം

ഭാവാഭിനയത്തിന്റെ കാര്യത്തില്‍ അഗ്രഗണ്യനാണ് താനെന്ന് മോഹന്‍ലാല്‍ ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കാവുന്ന തരത്തില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്. അത്തരത്തില്‍ കുഞ്ഞാലി മരക്കാരായി താരം അവിസ്മരണീയ പ്രകടനം കാഴ്ച വെക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പില്‍ സജീവമാണ്.

ഒരേ പശ്ചാത്തലത്തില്‍

ഒരേ പശ്ചാത്തലത്തില്‍

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയുമായാണ് പ്രിയദര്‍ശന്‍ എത്തുന്നത്. ഇതേ വിഷയത്തെ ആസ്പദമാക്കിയാണ് സന്തോഷ് ശിവനും സിനിമയൊരുക്കുന്നത്. താരരാജാക്കന്‍മാരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയൊരു താരപോരാട്ടത്തിന് കൂടിയാണ് ഈ സംഭവം സാക്ഷ്യം വഹിക്കുന്നത്.

ആദ്യമെത്തുന്നത് മോഹന്‍ലാല്‍

ആദ്യമെത്തുന്നത് മോഹന്‍ലാല്‍

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ സിനിമയാണ് ആദ്യമെത്തുന്നത്. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സിനിമയിലെ പ്രമുഖരപിന്നീട് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലി മരക്കാരിനെക്കുറിച്ചുള്ള വിവരവും അതില്‍ നിന്ന പുറകോട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കുഞ്ഞാലി മരക്കാര്‍ വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്. ഇതേത്തുടര്‍ന്ന് വ്യത്യസ്ത തരത്തിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. അത്തരത്തില്‍ നടന്ന ചില രസകരമായ ചര്‍ച്ചകളിലൂടെ തുടര്‍ന്നുവായിക്കൂ.

യുവതാരങ്ങളെ പരിഗണിക്കാമായിരുന്നു

യുവതാരങ്ങളെ പരിഗണിക്കാമായിരുന്നു

ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന സിനിമയില്‍ യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയിരുന്നുവെങ്കില്‍ എന്ന തരത്തിലുള്ള ചര്‍ച്ചയും സോഷ്യല്‍ മീഡിയയിലൂടെ അരങ്ങേറുന്നുണ്ട്. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടേ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ട്രോള്‍ ഗ്രൂപ്പുകളില്‍ മാത്രമല്ല ഫാന്‍സ് ഗ്രൂപ്പുകളിലെ ചര്‍ച്ചകളും ശ്രദ്ധേയമായതാണ്.

നല്ല പ്രവണതയല്ല

നല്ല പ്രവണതയല്ല

ഒരേ പശ്ചാത്തലത്തില്‍ പുറത്തിറക്കുന്ന രണ്ട് സിനിമകളെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നും അത് ഫാന്‍സ് പ്രവര്‍ത്തകരുടെ സ്പര്‍ദ്ധ വര്‍ധിപ്പിക്കാനും മാത്രമേ ഉതകൂവെന്ന തരത്തിലുള്ള വാദഗതികളും ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍പ് ബോളിവുഡില്‍ ഒരു വിഷയത്തെ അടിസ്ഥാനമാക്കി ചിത്രവുമായി രണ്ട് സംവിധായകര്‍ എത്തിയപ്പോള്‍ വിജയിച്ചിരുന്നില്ല. ഇത് തന്നെയായിരിക്കുമോ മലയാളത്തിലെ അവസ്ഥ എന്നതും കണ്ടറിയേണ്ടതാണെന്നും ഇവര്‍ വിലയിരുത്തുന്നു.

താരജാക്കന്‍മാരുടെ മൗനം

താരജാക്കന്‍മാരുടെ മൗനം

അന്യോന്യം പിന്തുണച്ചും സഹായിച്ചും മുന്നേറുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും.ഒരാള്‍ക്ക് സ്വീകരിക്കാന്‍ കഴിയാതെ പോയതോ, താല്‍പര്യമില്ലാത്തതോ ആയ കഥാപാത്രത്തെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇരുവരും തയ്യാറായിട്ടുണ്ട്. എന്നാല്‍ കുഞ്ഞാലി മരക്കാറുടെ കാര്യം വന്നപ്പോള്‍ എന്തുകൊണ്ട് അത്തരത്തിലൊരു നീക്കം നടക്കുന്നില്ലെന്നതും സംശയാസ്പദമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X