മോഹന്‍ലാലിന്റെ വേഷവിധാനങ്ങള്‍ മരയ്ക്കാറെ അപഹസിക്കുന്നത്: കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകവേദി

By Prashant V R

Recommended Video

മോഹന്‍ലാലിന്റെ വേഷവിധാനങ്ങള്‍ മരയ്ക്കാറെ അപഹസിക്കുന്നത് | Filmibeat Malayalam

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടിയനു ശേഷമുളള മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലാണ് പ്രധാനമായും നടക്കുന്നത്.

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമുഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. മരക്കാരില്‍ മോഹന്‍ലാലിന്റെ വേറിട്ട ഗെറ്റപ്പ് കാണിച്ചുകൊണ്ടുളള പോസ്റ്ററും ശ്രദ്ധേയമായി മാറിയിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തില്‍ മോഹന്‍ലാലിന്റെ പ്രകടനത്തിനായി തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്ന വേഷവിധാനങ്ങള്‍ മരയ്ക്കാറെ അപഹസിക്കുന്ന തരത്തിലുളളതാണെന്ന് ഒരു വിഭാഗം വാദമുയര്‍ത്തിയിരിക്കുകയാണ്.

കുഞ്ഞാരമരക്കാര്‍ സ്മാരക വേദി പറഞ്ഞത്

കുഞ്ഞാരമരക്കാര്‍ സ്മാരക വേദി പറഞ്ഞത്

കഥാപാത്രത്തിനായി ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ചിരിക്കുന്ന സിക്ക് തലപ്പാവും നെറ്റിയിലെ മുദ്രയും മരയ്ക്കാരുടെതല്ല എന്നാണ് കുഞ്ഞാരമരക്കാര്‍ സ്മാരക വേദി പറഞ്ഞിരിക്കുന്നത്. ധീര രക്തസാക്ഷിയായ മരയ്ക്കാരുടെ ചരിത്രത്തെ ഭാവന കലര്‍ത്തി അവതരിപ്പിക്കുവാനുളള ശ്രമം നിരാശജനകം ആണെന്നും കുഞ്ഞാലി മരക്കാര്‍ സ്മാരക വേദി പ്രസിഡണ്ട് മജീദ് മരയ്ക്കാര്‍ പറഞ്ഞു,

നൂറ് കോടി മുതല്‍മുടക്കില്‍

നൂറ് കോടി മുതല്‍മുടക്കില്‍

അതേസമയം നൂറ് കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലെ എറ്റവും വലിയ പ്രോജക്ട് ആയിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് ചിത്രത്തില്‍ ലാലേട്ടന്‍ എത്തുന്നത്. ഒപ്പത്തിനു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നത്. ഈ കൂട്ടുകെട്ടിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയ അധിക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു.

കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി

കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി

വമ്പന്‍ താര അണിനിരക്കുന്ന ചിത്രത്തില്‍ മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. കാലാപാനിക്ക് ശേഷം മോഹന്‍ലാലിനൊപ്പം പ്രഭുവും ഒരു പ്രധാന വേഷത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ എത്തുന്നുണ്ട്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുന്‍,സുനില്‍ ഷെട്ടി, സിദ്ധിഖ്, ബാബുരാജ്, കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്‍ശന്‍,പ്രണവ് മോഹന്‍ലാല്‍,ഷിയാസ് കരീം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍

ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍

ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി ഹൈദരാബാദില്‍ കൂറ്റന്‍ സെറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. വലിയ കപ്പലുകള്‍ അടക്കം മരക്കാറിന്റെ ഷൂട്ടിംഗിനായി കലാസംവിധായകന്‍ ഒരുക്കിയിരുന്നു. ഇന്ത്യയിലെ പ്രശസ്തരായ സാങ്കേതി വിദഗ്ദരാണ് സിനിമയുടെ അണിയറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X