»   » കുഞ്ഞാലിമരയ്ക്കാര്‍ ഫെബ്രുവരിയില്‍ തുടങ്ങും

കുഞ്ഞാലിമരയ്ക്കാര്‍ ഫെബ്രുവരിയില്‍ തുടങ്ങും

Posted By:
Subscribe to Filmibeat Malayalam

ചരിത്രപുരുഷന്മായ കുഞ്ഞാലിമരയ്ക്കാരായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2014 ഫെബ്രുവരിയില്‍ തുടങ്ങുന്നു. മലയാളം ഇന്നോളം കണ്ടതില്‍ വച്ചേറ്റവും ചെലവേറിയ ചിത്രമായിട്ടായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍ ഒരുക്കുക. 40കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ്. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

സാമൂതിരി രാജാവിന്റെ സേനാനായകനായിരുന്ന കുഞ്ഞാലിമരയ്ക്കാരെ എന്നും മലബാറിന്റെ വീരപുത്രനായിട്ടാണ് കരുതിപ്പോരുന്നത്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നിര്‍ഭയനായി പോരാടിയ കുഞ്ഞാലിമരയ്ക്കാരുടെ ജീവിതകഥയാണ് ചിത്രത്തില്‍ പറയുന്നത്. പഴശിരാജയെന്ന വീരരാജാവിന്റെ വേഷം ഗംഭീരമാക്കി മാറ്റിയ മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരുടെ വേഷവും കുറ്റമറ്റതാക്കുമെന്നുതന്നെ കരുതാം. അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ചിത്രമൊരുക്കുക.

Mammootty

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നതും സന്തോഷ് ശിവന്‍ തന്നെയായിരിക്കും. മലയാളത്തിലും തമിഴിലുമായിട്ടായിരിക്കും ചിത്രമൊരുങ്ങുന്നത്. പിന്നീട് തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേയ്ക്ക് ഡബ്ബ് ചെയ്യുകയും ചെയ്യും. 2014 ഓഗസ്റ്റ് 15ന് റിലീസ് ചെയ്യത്തക്കവിധത്തിലാണ് ചിത്രം ഒരുക്കുകയെന്ന് അണിയറക്കാ്# പറയുന്നത്.

English summary
Kunjali Marakkar ia a much anticipated movie by the megastar Mammootty. Directed by Amal Neerad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam