twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞനന്തന്റെ കട ഫിജി ചലച്ചിത്രമേളയില്‍

    By Aswathi
    |

    സലീം അഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച കുഞ്ഞനന്തന്റെ കട ഫിജി രാജ്യാന്തര ചലച്ചിത്രോത്സവ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിയും നൈല ഉഷയും താരജോഡികളായ ചിത്രം നൈല ഉഷയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം കൂടായെയായിരുന്നു.

    മികച്ച ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്കാണ് കുഞ്ഞനന്തന്റെ കട മത്സരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചു. ജൂണില്‍ ഫിജിയിലെ സുവയിലാണ് ചലച്ചിത്രമേള. പൂനെ രാജ്യാന്തര ചലച്ചിത്രമേള, ഇന്ത്യ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സൗത്ത് ആഫ്രിക്ക, തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ത്യന്‍ പനോരമയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

    kunjananthante-kada

    കുഞ്ഞനന്തനെയും അയാളുടെ കടയെയും ബന്ധിപ്പിച്ചാണ് ചിത്രം വികസിക്കുന്നത്. ആ കടയോട് കുഞ്ഞനന്തന് വല്ലാത്തൊരു ആത്മബന്ധമുണ്ട്. അച്ഛന്റെ ഓര്‍മയാണ് അയാള്‍ക്ക് ആ കട. കുഞ്ഞനന്തന്റേത് ഒരു പ്രണയവിവാഹമായിരുന്നു. ഭാര്യയ്ക്ക് ഒരു കോര്‍പ്പറേറ്റ് ബാങ്കിലാണ് ജോലി. എന്നാല്‍ വിവാഹശേഷം ആ പ്രണയം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. ഒടുവില്‍ ഇരുവരും വിവാഹ മോചനത്തിലേക്ക് നീങ്ങുന്നു.

    അതേ സമയം , ഇവിടെ റോഡ് വികസനത്തിന്റെ ഭാഗമായി കുഞ്ഞനന്തന്റെ കട ഇടിച്ചു നിരത്തേണ്ടതായി വരുന്നു. അയാള്‍ കടയുമായി തനിക്കുള്ള ബന്ധത്തെയും മറ്റും പറഞ്ഞ് അധികൃതരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. ഈ കട പൊളിക്കാതിരിക്കാനുള്ള കുഞ്ഞനന്തന്റെ ശ്രമവും അതിനിടയിലെ ദാമ്പത്യവുമാണ് ചിത്രം പറയുന്നത്.

    English summary
    Salim Ahamed directed movie Kunjananthante Kada has been selected for Fiji International Film Festival.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X