ഉര്‍വശിയുടെ മകളുടെ ചോറൂണിന് കുഞ്ഞാറ്റയും എത്തി
കൊച്ചി: മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിനുശേഷം പുനര്‍വിവാഹിതയായ നടി ഉര്‍വശിയുടെ മകളുടെ ചോറൂണിന് മൂത്തമകള്‍ കുഞ്ഞാറ്റയും എത്തിയത് അപൂര്‍വ കാഴ്ചയായി. ഞായറാഴ്ചയായിരുന്നു അഞ്ചല്‍ എരൂര്‍ ആയിരവല്ലി ക്ഷേത്രത്തില്‍ വെച്ച് ചോറൂണ് നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങിനെത്തിയിരുന്നത്.
മനോജ് കെ ജയനോടൊപ്പം കഴിയുന്ന കുഞ്ഞാറ്റയെ മകളുടെ ചോറൂണിന് എത്തിക്കണമെന്ന് ഉര്‍വശി നേരത്തെ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തടര്‍ന്നാണ് കുഞ്ഞാറ്റയും കുഞ്ഞനുജത്തിയുടെ ചോറൂണിനെത്തിയത്. അനുജത്തിയെ ഏറെനേരം മടിയില്‍വെച്ച് ലാളിച്ചശേഷമാണ് കുഞ്ഞാറ്റ തിരിച്ചുപോയത്.

ഉര്‍വശിയും മനോജ് കെ ജയനും നേരത്തെ വിവാഹ മോചിതരായിരുന്നെങ്കിലും കുഞ്ഞാറ്റയ്ക്കുവേണ്ടിയുള്ള തര്‍ക്കം കോടതിയിലെത്തിയത് വാര്‍ത്തയായിരുന്നു. ഇരുവരും തമ്മില്‍ പൊതുസ്ഥലത്ത് വെച്ച് പരസ്പരം വാക്കേറ്റമുണ്ടായതും കുടുംബ പ്രശ്‌നങ്ങള്‍ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും ആരാധകരില്‍ അമ്പരപ്പുണ്ടാക്കി.
പിന്നീട് ഉര്‍വശിതന്നെ കുഞ്ഞാറ്റയ്ക്കുവേണ്ടിയുള്ള പിടിവാശിയില്‍ അയവു കാണിക്കുകയായിരുന്നു. ചെന്നൈയില്‍ ബില്‍ഡറായ ശിവപ്രസാദുമായി 2013 ല്‍ ഉര്‍വശി പുനര്‍ വിവാഹിതയാകുകയും ചെയ്തു. മനോജ് കെ ജയനും പുനര്‍വിവാഹിതനാണ്. ഈ ബന്ധത്തില്‍ നടന്ന മറ്റൊരു കുട്ടികൂടിയുണ്ട്. വിവാഹശേഷം സിനിമയില്‍ നിന്നും താത്കാലികമായി വിട്ടുനിന്ന ഉര്‍വശി വീണ്ടും മറ്റൊരു തിരിച്ചുവരവിനൊരുങ്ങുകയാണ്.


Click it and Unblock the Notifications











