»   » ഉര്‍വശിയ്ക്ക് മകളെ നല്‍കാനാവില്ലെന്ന് കോടതി

ഉര്‍വശിയ്ക്ക് മകളെ നല്‍കാനാവില്ലെന്ന് കോടതി

Posted By:
Subscribe to Filmibeat Malayalam
Urvashi
ഉര്‍വശിയ്‌ക്കൊപ്പം മകള്‍ കുഞ്ഞാറ്റയെ വിട്ടയക്കാനാവില്ലെന്ന് എറണാകുളം കുടുംബകോടതി. അമ്മയ്‌ക്കൊപ്പം പോകാന്‍ കുഞ്ഞാറ്റ വിസമ്മതിച്ചതിനെ തുടര്‍ന്നാണിത്. മകള്‍ക്കൊപ്പം ഒരു ദിവസം കഴിയാന്‍ ഉര്‍വശിയ്ക്ക് ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു.

ഇതനുസരിച്ച് മനോജ്.കെ. ജയന്‍ മകളുമായി രാവിലെ കുടുംബകോടതിയിലെത്തിയെങ്കിലും അമ്മയ്‌ക്കൊപ്പം പോകാന്‍ തയാറല്ലെന്ന് കുഞ്ഞാറ്റ കോടതിയില്‍ എഴുതി നല്‍കിയതോടെ മകളെ വിട്ടുനല്‍കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു

തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അയയ്ക്കാനാകില്ലെന്നാണ് കുടുംബ കോടതി അറിയിച്ചിരിയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലിരിക്കുന്ന കാര്യത്തില്‍ കുടുംബകോടതിക്ക് തന്നെ തീരുമാനമെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ ഓണം ക്രിസ്മസ് അവധി ദിനങ്ങളിലും മധ്യവേനല്‍ അവധിയിലെ 15 ദിവസവും മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കുട്ടിയെ ഉര്‍വശിക്കൊപ്പം അയയ്ക്കാന്‍ കുടുംബകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മനോജിന്റെ ആവശ്യത്തെ തുടര്‍ന്ന് ഈ വ്യവസ്ഥകളെല്ലാം റദ്ദാക്കി ഞായറാഴ്ചകളില്‍ നാല് മണിക്കൂര്‍ മാത്രം കുട്ടിയെ വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഉര്‍വശി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കുട്ടിയെ ഇന്ന് ഉര്‍വശിക്കൊപ്പം വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam