»   » കുഞ്ഞാറ്റ മനോജിനൊപ്പം; ഉര്‍വശിക്ക് തിരിച്ചടി

കുഞ്ഞാറ്റ മനോജിനൊപ്പം; ഉര്‍വശിക്ക് തിരിച്ചടി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/kunjatta-to-stay-with-manoj-2-102206.html">Next »</a></li></ul>
Manoj K Jayan
ചലച്ചിത്ര നടി ഉര്‍വശിക്ക് അവധി ദിവസങ്ങളിലായി കൂടുതല്‍ ദിവസം മകളോടൊപ്പം കഴിയാനുള്ള മുന്‍ ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്‌റ്റേ ചെയ്തു. ഞായറാഴ്ച ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുമണി വരെ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

കുട്ടിയെ ആരോടൊപ്പമാണ് നിര്‍ത്തേണ്ടതെന്ന തര്‍ക്കത്തില്‍ മനോജ് കെ. ജയന്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് പുറപ്പെടുവിച്ച മുന്‍ ഉത്തരവിനെതിരെ മനോജ് നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.

ചമയങ്ങളെല്ലാം അഴിച്ചുവച്ച് കോടതിയിലെത്തിയ മനോജ് കെ ജയനും ഉര്‍വശിയും തമ്മില്‍ ഒരു സൗഹൃദസംഭാഷണത്തിന് പോലുമുള്ള മനസ്സ് കാണിച്ചില്ല. ഒറ്റമോളായ കുഞ്ഞാറ്റയ്‌ക്കൊപ്പമെത്തി അതേപേലെ തിരിച്ചിറങ്ങാന്‍ സാധിച്ചതിലുള്ള സന്തോഷം മനോജ് പ്രകടിപ്പിച്ചപ്പോള്‍ കണ്ണീരോടെയാണ് ഉര്‍വശി പടിയിറങ്ങിയത്.

ഏറെ പ്രതീക്ഷകളോടെയാണ് മകള്‍ക്കൊപ്പം തിങ്കളാഴ്ച രാവിലെ ഉര്‍വശി കോടതിയിലെത്തിയത്. എന്നാല്‍ കുഞ്ഞാറ്റയെ അമ്മയോടൊപ്പം പോകാന്‍ അനുവദിച്ച മുന്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ജഡ്ജി എന്‍. ലീലാമണി അന്തിമ വിധി ഉണ്ടാകുന്നതുവരെ കുട്ടിയുടെ സംരക്ഷണ ചുമതല മനോജ് കെ ജയനായിരിക്കുമെന്നു ഉത്തരവിടുകയായിരുന്നു.

നേരത്തേ അവധിദിവസങ്ങളിലും മധ്യവേനലവധിയുടെ 15 ദിവസവും കുഞ്ഞാറ്റയെ കൂടെനിര്‍ത്താമായിരുന്ന ഉര്‍വശിക്ക് തിങ്കളാഴ്ചത്തെ കോടതിവിധിയിലൂടെ ഇതിനുള്ള അവസരം ഞായറാഴ്ചകളിലെ നാലു മണിക്കൂര്‍ മാത്രമായി.
അടുത്ത പേജില്‍
കോടതിയില്‍ ഉര്‍വശിയും മനോജും വാക്കുതര്‍ക്കം

<ul id="pagination-digg"><li class="next"><a href="/news/kunjatta-to-stay-with-manoj-2-102206.html">Next »</a></li></ul>
English summary
The Ernakulam family court on Monday, stayed its earlier order permitting actress Urvashi to keep her daughter Thejalakshmi, alias Kunjatta, during vacations.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam