»   » ദുബായ് കുഞ്ഞിരാമായണത്തിന്റെ ആദ്യ ഗാനം,വിനീത് ശ്രീനിവാസന്‍ കസറുന്നു

ദുബായ് കുഞ്ഞിരാമായണത്തിന്റെ ആദ്യ ഗാനം,വിനീത് ശ്രീനിവാസന്‍ കസറുന്നു

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന കുഞ്ഞിരാമായണത്തിന്റെ ആദ്യ പോസ്റ്റര്‍ കണ്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്. പോസ്റ്ററിനു പിന്നാലെ പ്രേക്ഷകരെ ആവേശത്തില്‍ നിര്‍ത്താന്‍ ചിത്രത്തിന്റെ ആദ്യ ഗാനവും പുറത്തിറക്കി. ദുബായ് കുഞ്ഞിരാമനായി എത്തുന്ന നടന്‍ വിനീത് അരങ്ങ് തകര്‍ക്കുകയാണ്. കൗതുകമുണര്‍ത്തുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു പഴഞ്ചന്‍ കോമഡി സ്റ്റൈലിലാണ് ഗാനത്തിന്റെ ചിത്രീകരണം. തുമ്പപ്പൂവേ സുന്ദരി...എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവനാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകര്‍ ആണ്.

film

വിനീതും സഹോദരനായ ധ്യാനും ആദ്യമായി സ്‌ക്രീനിലെത്തുന്ന ചിത്രമാണ് കുഞ്ഞിരാമായണം. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു നാടന്‍ കഥാപാത്രമായിട്ടാണ് വിനീത് എത്തുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രിന്ദാ അഷാബുവാണ്. ചിത്രത്തിലെ ഗാനം നിങ്ങള്‍ക്ക് ആസ്വദിക്കാം....

English summary
vineeth sreenivasan new film kunjiramayanam first song thumba poove sundari released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam