കുഞ്ഞിരാമായണത്തിലെ 'സല്‍സ' കണ്ട് ചിരിച്ച്...ചിരിച്ച്...വീഡിയോ കാണൂ..
വിനീത് ശ്രീനിവാസനും ധ്യാനും ആദ്യമായി സ്‌ക്രീനിലെത്തുന്ന കുഞ്ഞിരാമായണത്തിന്റെ അടുത്ത ഗാനവും പുറത്തിറക്കി. വിനീത് ശ്രീനിവാസന്‍ ഒരു വ്യത്യസ്ത കഥാപാത്രത്തിലെത്തുന്ന കുഞ്ഞിരാമായണത്തിലെ തുമ്പപ്പൂവേ സുന്ദരി..എന്നു തുടങ്ങുന്ന ആദ്യ ഗാനം ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചതാണ്.
ജനങ്ങളെ ചിരിപ്പിക്കുന്ന ഗാനരംഗങ്ങളുമായി കുഞ്ഞിരാമായണത്തിലെ 'സല്‍സ' എന്നു തുടങ്ങുന്ന ഗാനവും എത്തി. ഗാനം വളരെ ഹാസ്യകരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ഗാനത്തില്‍ വിനീതായിരുന്നു അഭിനയിച്ചിരുന്നത്. എന്നാല്‍ സല്‍സ എന്ന ഗാനത്തില്‍ ധ്യാനും, അജു വര്‍ഗീസുമാണ് അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിലെ മറ്റ് കോമഡിതാരങ്ങളും സല്‍സയില്‍ ഉണ്ട്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മസാല കോഫി ബാന്‍ഡാണ്. കുഞ്ഞിരാമായണത്തിലെ രണ്ടു പാട്ടുകളും നര്‍മ്മ രസങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഒരുക്കിയിരിക്കുന്നത്.
സംവിധായകന്‍ ബേസില്‍ ജോസഫിന്റെ കുഞ്ഞിരാമായണത്തെ പാട്ടിലൂടെ തന്നെ ആരാധകര്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു എന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ കുഞ്ഞിരാമായണത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുമുണ്ട്. ഈ പാട്ട് കണ്ടാല്‍ നിങ്ങളും ചിരിക്കും...കണ്ടു നോക്കൂ...


Click it and Unblock the Notifications











