കുഞ്ഞിരാമനായി വിനീത് എത്തുന്നു
നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമയാണം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്നു. മുമ്പ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി ബേസില്‍ ജോസഫ് സിനിമാ രംഗത്ത് എത്തിയിരുന്നു. വിനീത് ശ്രീനിവാസനൊപ്പം സഹോദരനായ ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗ്ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രം.
അവികസിതമായ ഗ്രാമത്തിന്റെയും അവിടുത്തെ ഏതാനും ചില ചെറുപ്പക്കാരുടെയും കഥ പറയുന്നതാണ് കുഞ്ഞിരാമായണം.സുവിന്‍ കെ വര്‍ക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചിറ്റൂര്‍, കൊട്ടവായൂര്‍ എന്നിവടങ്ങളിലായി പുരോഗമിച്ച് വരികയാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചെറുപ്പക്കാരില്‍ പ്രധാനികളായ മൂന്ന് പേരിലൂടെയാണ് ചിത്രത്തിന്റെ കഥ വിടരുന്നത്. കുഞ്ഞിരാമന്‍, കുട്ടന്‍, ലാലു എന്നിവരാണ് ആ മൂന്ന് പേര്‍. കുഞ്ഞിരാമനെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. കുട്ടനായി അജു വര്‍ഗ്ഗീസും ലാലുവായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനുമാണ്. കഥ നടക്കുന്നത് ദേശം എന്ന ഗ്രാമത്തിലാണ്. ഈ ഗ്രാമത്തില്‍ വിദ്യാ സമ്പന്നരായി ആരുമില്ല. പത്താം ക്ലാസാണ് കൂടിയ വിദ്യാഭ്യാസം. എന്നാല്‍ നാട്ടില്‍ തയ്യല്‍ക്കട നടത്തുന്ന കുട്ടന്‍ എന്ന ധ്യാന്‍ പ്ലസ് ടൂ വരെ പഠിച്ചിട്ടുണ്ട്. കുഞ്ഞിരാമനും ലാലും തമ്മിലുള്ള പ്രശ്‌നം ഒരു പ്രശ്‌നം കുടുംബ വഴക്കിലെത്തുന്നതിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
വളരെ രസകരമായി അവതരിപ്പിക്കുന്ന കുഞ്ഞിരാമായണം ഒരു ദേശത്തിന്റെ ആചാരനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഒത്ത് ചേര്‍ന്നുള്ളതാണ്. കഥാ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപാണ്. മനു മഞ്ജിത്തിന്റെ ഗാനങ്ങള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ ഈണം പകരുന്നു.


Click it and Unblock the Notifications