നിങ്ങളുടെ കുഞ്ഞിരാമനെത്തി ട്ടോാാ...കാണൂ..
രസകരമായ പാട്ടുകള്‍ക്കൊടുവില്‍ കുഞ്ഞിരാമായണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചെത്ത് സ്റ്റൈലില്‍ ആണ് കുഞ്ഞിരാമനായി വിനീത് ശ്രീനിവാസന്‍ ഇറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ രണ്ടു പാട്ടുകളും ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചതാണ്. ട്രെയിലറും ഹാസ്യരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരുക്കിയ ചിത്രം ഗ്രാമത്തിന്റെയും അവിടത്തെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രമാണ്. ഗള്‍ഫുകാരനായിട്ടാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്. ഗള്‍ഫില്‍ നിന്നും ഏറെ നാളുകള്‍ക്കുശേഷം സ്വന്തം നാട്ടില്‍ എത്തുന്നതും പിന്നീട് വിവാഹത്തിനുള്ള ഒരുക്കളുമാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

വിവാഹം നടക്കാതിരിക്കാന്‍ ധ്യാന്‍ ശ്രീനിവാസനും സുഹൃത്തുക്കളും ചെയ്തു കൂട്ടുന്ന കാര്യങ്ങളും വളരെ രസകരമായി ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശ്രിന്ദയാണ് വിനീതിന്റെ നായികയായി എത്തുന്നത്. ഒരു നാടന്‍ സ്റ്റൈലിലാണ് കഥാപാത്രങ്ങള്‍ ചിത്രത്തിലെത്തുന്നത്.
അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, മാമുക്കോയ, പ്രദീപ്, സുധീര്‍ കരമന, ബിജുക്കുട്ടന്‍, ആര്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബേസില്‍ ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കുഞ്ഞിരാമന്‍ ഓണത്തിന് കേരളക്കരയിലെത്തും.


Click it and Unblock the Notifications