twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയവും -ദേശസ്നേഹവുമായി കുന്താപുര എത്തുന്നു

    By Meera Balan
    |

    സാമ്രാജ്യത്ത്വ ഇന്ത്യയെ പുനരാവിഷ്‌കരിക്കുന്ന മലയാള ചിത്രമാണ് കുന്താപുര. മൈസൂറിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് കോട്ടയം സ്വദേശിയും എഴുത്ത് കാരനും ബ്രിട്ടനില്‍ മാധ്യമ പ്രവര്‍കത്തകനുമായ ജോ ഈശ്വര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. 1920 ല്‍ ജീവിച്ചിരുന്ന സ്വതന്ത്ര്യസമര സേനാനിയായ കൃഷ്ണപ്പ നരസിംഹ ശാസ്ത്രിയുടെ കഥയാണ് ചിത്രം പറയുന്നത്. ചാരു ഹാസനാണ് ചിത്രത്തില്‍ കൃഷ്ണപ്പയായി എത്തുന്നത്.

    Kunthapura, Film

    കമല്‍ ഹാസന്റെ സഹോദര പുത്രിയായ അനുഹാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗൗരി അയ്യര്‍ എന്ന മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് അവര്‍ സിനിമയല്‍ അഭിനയിക്കുന്നത്. ബയോണ്‍ ആണ് ചിത്രത്തിലെ നായകന്‍. പ്രിയ ലാല്‍ കാവേരി , ജൂബിള്‍ രാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വിക്ടര്‍ പാക്, ലോറന്‍സ് ലാര്‍ക്കിന്‍, സൂസന്‍ റോഷെ എന്നീ ബ്രിട്ടീഷ് അഭിനേതാക്കളും ചിത്രത്തിലുണ്ട്.

    2012 ല്‍ ആണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇംഗഌ്, കര്‍ണാടക, തമിഴ് നാട്, കേരളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം. സ്റ്റീഫന്‍ മുപ്പോപിള്ളിലും പിസി ജേക്കബുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജോര്‍ജി ജോണിന്റെ വരികള്‍ക്ക് ഗൗരി ലക്ഷ്മി ഈണമിടുന്നു.

    English summary
    An old colonial era is being re-constructed onscreen through the film Kunthapura. It is a movie that tells the story of freedom struggle done by the people of an old village Kunthapura in Mysore. This mega budget flick is directed by Joe Eshwar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X