ആരു തടുക്കും, ആരു ചെറുക്കും......?

By Staff

കുരുക്ഷേത്രയുടെ മഹാവിജയത്തിന്റെ സന്തോഷം മേജര്‍ രവി മറച്ചു വെയ്ക്കുന്നില്ല. കേരളത്തിലാകമാനം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന കുരുക്ഷേത്ര മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയത്തിലേയ്ക്കാണ് മുന്നേറുന്നത്.

സൈനിക പശ്ചാത്തലത്തിലുളള ചിത്രങ്ങള്‍ക്ക് തനിക്ക് കേരളത്തില്‍ ഒരു എതിരാളിയില്ലെന്നാണ് മേജര്‍ പറയുന്നത്. അതുകൊണ്ട് ഇനിയും അത്തരം ചിത്രങ്ങളെടുക്കാനാണ് തന്റെ ആഗ്രഹമെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

സിരകളില്‍ ദേശസ്നേഹം തിളയ്ക്കുന്ന ഒരു പട്ടാളക്കാരനെന്ന നിലയില്‍ ഏറെക്കാലം അതിര്‍ത്തി കാത്ത അനുഭവ സമ്പത്തിന്റെ വീര്യം തന്റെ സിനിമകളിലൂടെ വെളിപ്പെടുത്തുകയാണ്. അതിന് കിട്ടുന്ന അവസരങ്ങളാണ് ഈ ചിത്രങ്ങള്‍ - മേജര്‍ രവി പറയുന്നു.

മേജര്‍ രവിയുടെ ആദ്യ ചിത്രമായ കീര്‍ത്തിചക്ര പകര്‍ന്നു തന്ന സൈനിക അനുഭവം മലയാള സിനിമയില്‍ ആദ്യത്തേതായിരുന്നു. കമാന്‍ഡോകളുടെ ജീവിതവും സൂക്ഷ്മചലനങ്ങളും ഒപ്പിയെടുത്ത ആ ചിത്രം മലയാളം കണ്ട ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു.

സിനിമയെന്ന നിലയില്‍ കീര്‍ത്തിചക്രയ്ക്കു പിന്നിലേ കുരുക്ഷേത്രയ്ക്ക് സ്ഥാനമുളളൂവെങ്കിലും മേജര്‍ രവിയുടെ ഉദ്യമത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് സിനിമാ പ്രേമികള്‍. സൈനിക പശ്ചാത്തലത്തിലായിരിക്കും തന്റെ ഇനിയുളള സിനിമകളുമെന്ന് മേജര്‍ രവി പറയുമ്പോള്‍ ഒഴിയാത്തൊരു ആവനാഴി തന്റെ കൈവശമുണ്ടെന്ന ആത്മവിശ്വാസമാണ് അതില്‍ നിഴലിക്കുന്നത്.

എതിരാളികളില്ലാത്ത ചിത്രങ്ങള്‍ മനസില്‍ സൂക്ഷിക്കുന്ന മേജര്‍ രവിയുടെ കഥാപാത്രമാകാന്‍ കൊതിക്കാത്ത ഏതെങ്കിലും താരങ്ങളുണ്ടോ മലയാളത്തില്‍? സംശയമാണ്...

ബന്ധപ്പെട്ട വാര്‍ത്തകള്‍








കുരുക്ഷേത്ര ചിത്രങ്ങള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X