twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍, താരങ്ങളുടെ തമ്പുരാന്‍

    By Staff
    |

    വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം ജനങ്ങള്‍ ഏറ്റെടുക്കുന്നു. ആവേശം ഒട്ടും ചോരാതെ അവര്‍ മറ്റുളളവര്‍ക്ക് പകര്‍ന്നു നല്‍കുന്നു. ഗ്രാമങ്ങളിലെ തീയേറ്ററുടമകള്‍ക്ക് ഒരു സ്വപ്നം മാത്രമായിരുന്ന ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നിലെ ദിവസങ്ങളോളം നീളുന്ന ക്യൂ മടങ്ങി വന്നിരിക്കുന്നു. കേരളത്തിലെ 117 തീയേറ്ററുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു സിനിമയെ ആഘോഷിക്കുകയാണ്. മേജര്‍ രവിയുടെ കുരുക്ഷേത്രയെന്ന ചിത്രം.

    തീയേറ്ററുകളിലേയ്ക്ക് ഇരമ്പിക്കയറുന്ന ജനം ഏത് സംവിധായകന്റെയും നടന്റെയും സ്വപ്നമാണ്. കണ്ടവര്‍ തന്നെ ഒരു ഭൂതാവേശം പോലെ ആവര്‍ത്തിച്ചു കാണുന്നതും നാവില്‍ നിന്ന് നാവിലേയ്ക്ക് പടര്‍ന്നു പതിയുന്ന നല്ല അഭിപ്രായങ്ങളും ഏത് സംവിധായകന്റെയും നടന്റെയും മോഹമാണ്.

    അപൂര്‍വമായേ മലയാളത്തില്‍ ഇപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറുളളൂ. മാടമ്പിയ്ക്കു ശേഷം കുരുക്ഷേത്രയും ജനഹൃദയങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ താരസിംഹാസനത്തില്‍ എതിരാളികളില്ലാതെ ഉറച്ചിരിക്കുന്നത് മോഹന്‍ലാല്‍.

    മേജര്‍ മഹാദേവനായി കീര്‍ത്തിചക്രയില്‍ ലാല്‍ നിറഞ്ഞാടുമ്പോള്‍ പ്രേക്ഷകന്റെ സിരകളിലേയ്ക്ക് ഇരമ്പിക്കയറിയത് ദേശസ്നേഹത്തിന്റെ ചൈതന്യമാണ്. തീയേറ്ററിനുളളില്‍ തീര്‍ത്തും അപരിചിതമായ ഒരു ഊര്‍ജപ്രവാഹമേറ്റ് തരിച്ചിരുന്നു പ്രേക്ഷകന്‍.

    അതിര്‍ത്തിയില്‍ അനുനിമിഷം നടക്കുന്ന സംഭവങ്ങളെ കാമറയില്‍ കുരുക്കി സ്ക്രീനില്‍ കാണിച്ചത് കണ്ടപ്പോള്‍ സിരാപടലങ്ങളിലൂടെ വൈദ്യുതി പ്രവഹിച്ച പ്രതീതിയായിരുന്നു പ്രേക്ഷകന്. സൈനിക പശ്ചാത്തലത്തിലുളള ചിത്രങ്ങള്‍ പല ഭാഷകളില്‍ കണ്ടിട്ടുണ്ടെങ്കിലും അതിര്‍ത്തി കാത്ത ഒരു പട്ടാളക്കാരന്റെ സാക്ഷ്യം നല്‍കിയ തീവ്രത ഒന്നു വേറെ തന്നെയായിരുന്നു.

    അടുത്ത പേജുകളില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍









    കുരുക്ഷേത്ര ചിത്രങ്ങള്‍



    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X